കൊച്ചി: ഗെയിൽ വാതക പൈപ്പ്ലൈനും ദേശീയപാതയുമടക്കം വികസനപദ്ധതികൾക്ക് ഇതുവരെ ഭൂമി ഏറ്റെടുത്തിട്ട് ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി പിളരുകയോ ചെയ്തില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ.
വികസനത്തിെൻറ കാര്യത്തിൽ ചിലഘട്ടങ്ങളിൽ കർശന തീരുമാനമെടുക്കേണ്ടിവരും. മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ബ്രഹ്മപുരം പ്ലാൻറിെൻറ ശിലാസ്ഥാപന ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അേദ്ദഹം.
പുരോഗതിയുടെ കാര്യത്തിൽ നാടിനെ പിന്നോട്ടുനയിച്ചു എന്ന് വരുംതലമുറ കുറ്റപ്പെടുത്താതിരിക്കാനാണ് വികസനപ്രവർത്തനങ്ങൾക്ക് സർക്കാർ മുന്നിട്ടിറങ്ങുന്നത്. ഭാവിതലമുറയുടെ ശാപത്തിൽനിന്ന് മോചനം നേടാനുള്ള വഴി കൂടിയാണിത്. ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതിക്ക് 300 കി.മീറ്ററിലധികം ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. എന്നിട്ടും കുഴപ്പമൊന്നും ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.