തിരൂർ: സി.പി.എമ്മിെൻറ രഹസ്യങ്ങൾ പുറത്താകുമെന്നതിനാലാണ് മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന് നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. 2016ലെ തെരഞ്ഞെടുപ്പിൽ മുസ്ലിം തീവ്രവാദ സംഘടനകളുടെ പാലമായി പ്രവർത്തിച്ചത് ജലീലാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് കാരണം ഇത്തരം സംഘടനകളുമായുള്ള ധാരണയാണ്. ജലീലിനെ പുറത്താക്കിയാൽ ഇതെല്ലാം വെളിപ്പെടുത്തുമെന്ന ഭയമാണ് ജലീലിനെ സംരക്ഷിക്കാൻ കാരണമെന്ന് പ്രേമചന്ദ്രൻ മാധ്യമപ്രവർത്തകേരാട് പറഞ്ഞു.
ഇതിലും ചെറിയ കുറ്റം ചെയ്ത ഇ.പി. ജയരാജന് 24 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം നഷ്ടമായി. ശബരിമല വിഷയത്തിൽ കേരള സാമൂഹികാന്തരീക്ഷത്തെ സംഘർഷഭരിതമാക്കിയതിെൻറ പൂർണ ഉത്തരവാദിത്തം സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.