കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്ദുറഹ്മാൻ ഔഫിന്‍റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കെ.ടി ജലീൽ. മുസ്ലിം ലീഗാണ് ഗൂഢാലോചനക്ക് പിന്നിൽ. മുസ്ലിം ലീഗിന് തെരഞ്ഞെടുപ്പിലേറ്റ പരാജയമാണ് അക്രമത്തിലേക്ക് നയിച്ചത്. മുസ്ലിം ലീഗ് അക്രമരാഷട്രീയത്തിന്‍റെ അവസാന ഇരയാണ് ഔഫെന്നും ജലീൽ പറഞ്ഞു. അബ്ദുറഹ്മാൻ ഔഫിന്‍റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ജലീൽ.
എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടു പോകാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയു. അതിനാലാണ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നേട്ടമുണ്ടായത്. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് എന്ന യാഗാശ്വത്തെ പിടിച്ചുനിർത്താൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച രാത്രി പത്ത് മണിയോടെ മുണ്ടത്തോട് ബാവ നഗർ റോഡിലുണ്ടായ സംഘർഷത്തിലാണ് ഔഫ് കൊല്ലപ്പെട്ടത്. വോട്ടെണ്ണൽ ദിവസം ഇരു വിഭാഗങ്ങളും തമ്മിൽ കല്ലൂരാവിയിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് കൊലപാതകമെന്നായിരുന്നു റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.