ആലപ്പുഴ: സാങ്കേതിക സർവകലാശാലയില്‍ തോറ്റകുട്ടിയെ ജയിപ്പിച്ച നടപടി നിയമവിരുദ്ധമാണെന്ന് ഗവർണർ വിധിച്ച സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നും അതിനു തയാറായില്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ പ്രോചാന്‍സലറായ മന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കണ്ടെത്തി അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാന ഭരണത്തലവനായ ഗവര്‍ണര്‍ താൻ നിയമിച്ച മന്ത്രി നിയമലംഘനം നടത്തിയതായി കണ്ടെത്തിയതും ഗൗരവം അർഹിക്കുന്നത് കുറ്റമാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി ഫയല്‍ അദാലത് കമ്മിറ്റി രൂപവത്കരിച്ചതും തീരുമാനങ്ങള്‍ കൈക്കൊണ്ടതും യൂനിവേഴ്സിറ്റി ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ഗവർണര്‍ പറയുന്നു. തോറ്റകുട്ടിക്ക് മൂന്നാമതും മൂല്യനിര്‍ണയം നടത്താന്‍ നിർദേശം നല്‍കിയത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇനിയും ആ തെറ്റ് ചെയ്യുമെന്ന് പറഞ്ഞ മന്ത്രിയുടെ അഹങ്കാരത്തിനാണ് ഗവര്‍ണര്‍ ശിക്ഷ നല്‍കിയിരിക്കുന്നത്.
സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലകളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധിയും മന്ത്രി ലംഘിച്ചു. എം.ജി, കേരള, കാലിക്കറ്റ് സര്‍വകലാശാലകളിലും മന്ത്രി മാര്‍ക്ക് ദാനം ചെയ്തത് നിയമലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.