വളാഞ്ചേരി: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. വെള്ളിയാഴ്ച രാത്രി 10.45ന് ആരംഭിച്ച മാർച്ച് കാവുംപുറത്തെ മന്ത്രിയുടെ വീടിന് സമീപം പൊലീസ് തടഞ്ഞു.
തുടർന്ന് പ്രവർത്തകർ ദേശീയപാതയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ദേശീയപാത ഉപരോധിച്ച ഷാഫി പറമ്പിൽ ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.പി. രാജീവ്, ഒ.കെ. ഫാറൂഖ്, സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് മുക്കോളി, ഷാജി പച്ചീരി, രോഹിത് എന്നിവർ സംസാരിച്ചു.
മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിക്ഷ സംഘടനകൾ അദ്ദേഹത്തിെൻറ വസതിയിലേക്കും ക്യാമ്പ് ഓഫിസിലേക്കും മാർച്ച് നടത്തി. തവനൂർ യൂത്ത് കോൺഗ്രസ് കമ്മിറ്റി മന്ത്രിയുടെ കോലം കത്തിച്ചു. ക്യാമ്പ് ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ ഷെഫീഖ് കൈമലശേരി അധ്യക്ഷത വഹിച്ചു. ഇ.പി. രാജീവ്, എ.എം. രോഹിത്ത്, ടി.എം. മനീഷ്, രഞ്ജിത്ത് തുറയാറ്റിൽ, കണ്ണൻ നമ്പ്യാർ, ആഷിഫ് പൂക്കരത്തറ, വൈശാഖ് തൃപ്രങ്ങോട്, റാഫി ഒതളൂർ, സമീർ മിന്നത്ത് എന്നിവർ സംബന്ധിച്ചു.
വളാഞ്ചാരി കാവുംപുറത്തെ മന്ത്രിയുടെ വസതിയിലേക്ക് എം.എസ്.എഫ് മുനിസിപ്പൽ കമ്മിറ്റി നടത്തിയ മാർച്ച് യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. പി.പി. ഹമീദ് ഉദ്ഘാടനം ചെയ്തു. റഹൂഫ്, സഫ്വാൻ മാരാത്ത്, ടി.കെ. മുനവ്വർ, എം. ആഷിക്, നിസാം, കെ. മുബഷിർ, ജാസിം, സൈഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ച് കാവുംപുറത്തെ വീടിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ദേശീയപാത ഉപരോധിച്ച് മന്ത്രിയുടെ ഫോട്ടോ കത്തിച്ചു. ജില്ല പ്രസിഡൻറ് ഹാരിസ് മുതൂർ നേതൃത്വം നൽകി.
മലപ്പുറം: മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ല കമ്മിറ്റി മന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധ സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡൻറ് ഫാരിസ് പൂക്കോട്ടൂര്‍, സെക്രട്ടറി അശ്ഹര്‍ പെരുമുക്ക്, ജില്ല ജനറല്‍ സെക്രട്ടറി വി.എ. വഹാബ്, ഭാരവാഹികളായ കെ.എം. ഇസ്മായില്‍, നവാഫ് കള്ളിയത്ത്, റാഷിദ് കൊക്കൂര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ അഖില്‍ കുമാര്‍ ആനക്കയം, ജസീല്‍ പറമ്പന്‍, നസീഫ് ഷെര്‍ഷ്, നിസാം കെ. ചേളാരി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.