തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല പരീക്ഷക്കിടെ വാട്സാപ്പ് വഴി േചാദ്യപേപ്പർ ചോർത്തി കൂട്ട കോപ്പിയടി. ഇതേതുടർന്ന് വെള്ളിയാഴ്ച നടന്ന ബി ടെക് മൂന്നാം സെമസ്റ്റർ ലീനിയർ അൾജിബ്ര ആൻഡ് കോംപ്ലക്സ് അനാലിസിസ് എന്ന പരീക്ഷ റദ്ദാക്കി.
അഞ്ച് കോളജുകളിലാണ് ബി.ടെക് മൂന്നാം സെമസ്റ്റര്‍ സപ്ലിമെൻററി പരീക്ഷയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. രഹസ്യമായി കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചോദ്യപേപ്പറിൻെറ ഫോട്ടോ എടുത്ത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയും മറുപടിയായി ലഭിച്ച ഉത്തരങ്ങള്‍ വിദ്യാര്‍ഥികള്‍ എഴുതുകയുമായിരുന്നു.
സംഭവത്തെ കുറിച്ച് പരീക്ഷ കൺട്രോളർ ഡോ. കെ.ആർ. കിരൺ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. പ്രൊ വൈസ് ചാൻസ്ലർ ഡോ. എസ്. അയൂബിൻെറ അധ്യക്ഷതയിൽ കൂടിയ സിണ്ടിക്കേറ്റ് പരീക്ഷാ ഉപസമിതിയാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനമെടുത്തത്.
കോവിഡ് കാലയളവിലെ പരീക്ഷകളിൽ ശാരീരിക അകലം പാലിക്കണമെന്ന നിബന്ധനയുടെ മറവിൽ ഇൻവിജിലേറ്റർസിൻെറ കണ്ണുവെട്ടിച്ചാണ് സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ചത്. സംഭവത്തിൽ നിരവധി വിദ്യാർഥികളുടെ മൊബൈൽഫോണുകളും മറ്റ് ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്.
വിശദമായ അന്വേഷണം നടത്തി റിപ്പോർട്ടുകൾ സമർപ്പിക്കുവാൻ അതത് കോളജ് പ്രിൻസിപ്പൽമാരോട് നിർദ്ദേശിച്ചതായി വൈസ് ചാൻസ്ലർ ഡോ. എംഎസ്. രാജശ്രീ അറിയിച്ചു. ഈ റിപ്പോർട്ടുകൾ ലഭിക്കുന്നമുറക്ക് പൊലീസ് സൈബർ സെല്ലിൽ പരാതി നൽകും.
പരീക്ഷകളുടെ കൃത്യതയാർന്ന നടത്തിപ്പിനായി സാങ്കേതിക സർവകലാശാലക്ക് കീഴിലുള്ള കോളജുകളിലെ പ്രിൻസിപ്പൽമാരുടെയും പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെയും അടിയന്തിര യോഗം വിളിച്ചുചേർക്കുമെന്നും വി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.