തിരുവനന്തപുരം: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും തണലായി കുടുംബശ്രീയുടെ ‘സ്നേഹിത’ജെൻഡർ ഹെൽപ് ഡെസ്ക് സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങിയിട്ട് പത്തുവർഷം. ഇക്കാലമെത്തിയത് 50457 കേസുകൾ. ഏറെയും ഗാർഹിക പീഡനം, സ്ത്രീധനം, കുടുംബ-ദാമ്പത്യ പ്രശ്നങ്ങൾ, കൗമാരപ്രായക്കാർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവ. ഇതിൽ 8362 പേർക്ക് താൽക്കാലിക അഭയവും നൽകി.
2013 ൽ തിരുവനന്തപുരം ജില്ലയിലാണ് സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇതോടൊപ്പം എറണാകുളം, മലപ്പുറം ജില്ലകളിലും ആരംഭിച്ചു. പിന്നീട് 2015ൽ വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലും 2016ൽ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായും സ്നേഹിത പ്രവർത്തനം തുടങ്ങി. 2017ൽ ബാക്കി ജില്ലകളിലും പ്രവർത്തനങ്ങൾ ആരംഭിച്ചു.
24 മണിക്കൂറും വിളിച്ച് പ്രശ്നങ്ങൾ അറിയിക്കുന്നതിന് എല്ലാ ജില്ലയിലും പ്രത്യേകമായി ടോൾ ഫ്രീ നമ്പരുമുണ്ട്. കൂടാതെ സംസ്ഥാനതലത്തിൽ പൊതുവായി 155339 എന്ന ടോൾ ഫ്രീ നമ്പറും. 280 സ്കൂളുകളിൽ സ്നേഹിത @ സ്കൂൾ എന്ന പേരിലും സേവനങ്ങൾ നൽകിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.