തിരുവനന്തപുരം: തപാൽ വകുപ്പിലെ പാക്കിങ് ജോലിയിൽ കുടുംബശ്രീ അംഗങ്ങൾ പങ്കാളികളാകുന്നതോടെ പുതിയ ചരിത്രമാണ് പിറന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. തപാൽ ഉരുപ്പടികളുടെ പാക്കിങ് ജോലി നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും തപാൽവകുപ്പുമായുള്ള ധാരണപത്രം ഒപ്പിടൽ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാസമ്പന്നരായ യുവതികളേറെയുള്ള കേരളത്തിൽ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കേരളത്തിലെ ഏതുകോണിലും പാർസൽ എത്തിക്കാൻ കൂടി കഴിയുന്ന രീതിയിൽ കുടുംബശ്രീക്ക് തുടർന്നും തപാൽവകുപ്പുമായി സഹകരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടർ ജാഫർ മാലിക്കും പോസ്റ്റൽ സർവിസ് ഹെഡ്ക്വാർട്ടർ ഡയറക്ടർ കെ.കെ. ഡേവിസും ധാരണപത്രത്തിൽ ഒപ്പിട്ടു. ഹർ ഘർ തിരംഗയുടെ ഭാഗമായി തപാൽ വകുപ്പ് തയാറാക്കിയ ദേശീയപതാക ചടങ്ങിൽ പ്രകാശിപ്പിച്ചു. മന്ത്രി വി. അബ്ദുറഹ്‌മാൻ, കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ഷ്യുലി ബർമൻ, അസി. പോസ്റ്റ്മാസ്റ്റർ ജനറൽ കെ.വി. വിജയകുമാർ, കുടുംബശ്രീ പ്രോഗ്രാം ഓഫിസർ ശ്രീകാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.