കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സഹായത്തോടെ നടപ്പാക്കുന്ന പട്ടികജാതി/വർഗ വിഭാഗങ്ങൾക്കായുള്ള ശാക്തീകരണ പദ്ധതികളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചു.
ഇവരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങള്‍ക്കും വ്യക്തികൾക്കും അപേക്ഷിക്കാമെന്ന് പ്രോജക്ടിന്റെ ചുമതലയുള്ള ഫിഷറീസ് ഫാക്കൽറ്റി ഡീനും നോഡൽ ഓഫിസറുമായ ഡോ. ദിനേശ് കൈപ്പിള്ളി അറിയിച്ചു. താല്പര്യമുള്ളവർ പേര്, വിലാസം, ഉൾപ്പെടുന്ന വിഭാഗം, വാർഷിക വരുമാനം, ആധാർ നമ്പർ, താൽപര്യമുള്ള മേഖല തുടങ്ങിയ വിവരങ്ങളോടെ 7994903650/7397015822/7025197567 നമ്പറുകളില്‍ ബന്ധപ്പെടണം. വാട്സ്ആപ് ആയും അയക്കാം. അവസാന തീയതി: ഫെബ്രുവരി 15.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.