കോഴിക്കോട്: അന്താരാഷ്ട്ര യോഗ ദിനത്തെ മുഖ്യമന്ത്രി പിണറായി അവഹേളിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. മുസ്ലീം രാഷ്ട്രത്തലവൻമാർ ഉൾപ്പടെയുള്ള ലോകനേതാക്കൾ ജനങ്ങൾക്കൊപ്പം യോഗ അഭ്യസിച്ച് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചപ്പോൾ പിണറായി വിജയൻ മാത്രം പ്രസംഗം നടത്തി യോഗദിനം ആഘോഷിക്കുകയായിരുന്നുവെന്ന് കുമ്മനം തെൻറ ഫേസ്ബുക്ക് പേജിലൂടെ ആരോപിക്കുന്നു.
യോഗ വെറും വ്യായാമ മുറയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭാരതീയ തത്വചിന്തകളേയും ഋഷീശ്വരൻമാരേയും അവഹേളിക്കുന്നതാണെന്നും ഉപനിഷത്തുകളിലും ഭഗവത്ഗീതയിലും യോഗയെപ്പറ്റി പരമാർശമുണ്ടെന്നും യോഗ മതേതരമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശാസ്ത്രീയ അറിവുകളുടെ അഭാവം മൂലം ഉണ്ടായതാണെന്നും കുമ്മനം പറയുന്നു. നിരീശ്വര -ഭൗതിക വാദങ്ങളുടെ തടവറയിൽ യോഗയെ തളച്ചിടാനാണ് പിണറായി വിജയൻ യോഗയെ മതേതരമാക്കുന്നതെന്ന് കുമ്മനം കുറ്റപ്പെടുത്തി.
പാശ്ചാത്യർ അംഗീകരിച്ചിട്ടും ഋഷിപാര്യമ്പര്യത്തിന്‍റെ പിൻതലമുറക്കാരനായ പിണറായി വിജയനെ പോലുള്ളവർ മനസ്സിലാക്കാത്തത് ഖേദകരമാണെന്നും കുമ്മനം കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.