തിരുവനന്തപുരം: മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കെട്ടുകഥയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ ആയുധമാക്കി ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. വീഴ്ച പറ്റിയത് സര്‍ക്കാരിനും പൊലീസിനുമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
പോലീസിന്‍റെ തെറ്റായ നയം മൂലമാണ് കേരളത്തില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നാട്ടില്‍ സമാധാനമില്ലാത്തതുകൊണ്ടാണ് സമാധാന ചര്‍ച്ചകള്‍ വേണ്ടിവരുന്നത്. ഈ യാഥാര്‍ഥ്യങ്ങള്‍ മുഖ്യമന്ത്രി തിരിച്ചറിയണം. സമാധാന ചര്‍ച്ചകള്‍ നടന്നതിനു ശേഷവും കോട്ടയത്തും മറ്റും അക്രമങ്ങള്‍ നടന്നുവെന്നും കുമ്മനം പറഞ്ഞു.
മെഡിക്കല്‍ കോഴയിൽ നിന്ന് ശ്രദ്ധതിരിക്കാനായിട്ടാണ് ബി.ജെ.പി ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ സൂചിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് കുമ്മനത്തിന്‍റെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.