കോട്ടയം: മിസോറം ഗവർണർ കുമ്മനം രാജശേഖരന് ജന്മനാട്ടിൽ ഊഷ്മള സ്വീകരണം. ശനിയാഴ്ച കേരളത്തിലെത്തിയ കുമ്മനം ഞായറാഴ്ചയാണ് ജന്മദേശമായ കോട്ടയം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തത്. കുമ്മനത്തെ സ്വന്തം വീട്ടിലും അദ്ദേഹമെത്തി.
രാവിലെ നാട്ടകം ഗവ. െഗസ്റ്റ് ഹൗസിലെത്തിയ കുമ്മനത്തിന് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തിരുനക്കര മഹാദേവക്ഷേത്ര ദർശനം പരിപാടിയിൽ ഉണ്ടായിരുന്നുവെങ്കിലും ഒഴിവാക്കി. ജന്മഭൂമിയുടെ പുതിയ മന്ദിരം ഉദ്ഘാടനമായിരുന്നു ആദ്യ പൊതുചടങ്ങ്. ഉച്ചകഴിഞ്ഞ് പള്ളിക്കത്തോട് അരവിന്ദവിദ്യാമന്ദിർ സ്കൂളിലെ പരിപാടിയിൽ പങ്കെടുത്തു. മറ്റക്കര ആശ്രമത്തിലും മാതൃമല ക്ഷേത്രത്തിലുമെത്തി. വൈകീട്ട് മാതൃവിദ്യാലയമായ കുമ്മനം യു.പി സ്കൂൾ അങ്കണത്തിൽ പൗരാവലിയൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങി. പിന്നീട് കുടുംബവീട്ടിലെത്തി.
ജ്യേഷ്ഠൻ രവി മാത്രമാണ് ഇവിടെ താമസം. ബന്ധുക്കളും നാട്ടിലെ സുഹൃത്തുക്കളുമായി ഗവർണർ മിസോറമിലെ വിശേഷങ്ങൾ പങ്കുവെച്ചു. എല്ലാവരുടെയും വീട്ടുകാര്യങ്ങളും പതിവുപോലെ കുമ്മനം ചോദിച്ചു. ദോശയും ചട്ണിയും കഴിച്ച് തിരികെ നാട്ടകം െഗസ്റ്റ് ഹൗസിലേക്കാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.