ന്യൂഡല്‍ഹി: കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണറായി ചൊവ്വാഴ്ച ചുമതലയേല്‍ക്കും. രാവിലെ 11.15നാണ് കുമ്മനത്തിൻറെ സത്യപ്രതിജ്ഞ ചെയ്യും. റിട്ടയേഡ് ലഫ്. ജനറല്‍ നിര്‍ഭയ് ശര്‍മയുടെ പിന്ഗാമിയയാണ് കുമ്മനം ചുമതലയേല്‍ക്കുന്നത്. നിര്‍ഭയ് ശര്‍മയുടെ കാലാവധി ഇന്ന് പൂര്‍ത്തിയാകും.
ഗവർണർ പദവി ലഭിച്ചതിൽ കുമ്മനം അതൃപ്തി രേഖപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തനിക്ക് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.