ആലപ്പുഴ: രാഷ്ട്രപതി കേരളത്തെക്കുറിച്ച് പറഞ്ഞതിനോട് യോജിക്കുെന്നന്നും എന്നാൽ, അതിനെ രാഷ്ട്രീയ മുതലെടുപ്പിന് ഇടതുപക്ഷം ഉപയോഗിക്കുകയാെണന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. യാഥാർഥ്യങ്ങളെക്കുറിച്ച് ഭരിക്കുന്നവർ ഒന്നും മിണ്ടുന്നില്ല. സർക്കാറിെൻറ തെറ്റായ നയങ്ങൾ കാരണമാണ് നേട്ടം ഉണ്ടാക്കാൻ കഴിയാത്തതെന്നും അദ്ദേഹം വാർത്തലേഖകരോട് പറഞ്ഞു.
ഭക്ഷ്യവസ്തുക്കൾ 13 ശതമാനംപോലും ഇവിടെ ഉൽപാദിപ്പിക്കുന്നില്ല. തൊഴിൽ കിട്ടാതെ ചെറുപ്പക്കാർ നാട് വിടുന്നു.
ആരും നിക്ഷേപം നടത്താൻ തയാറാകുന്നില്ല. ഈ യാഥാർഥ്യങ്ങളും കേരളത്തിെൻറ സാംസ്കാരിക പാരമ്പര്യവുമാണ് രാഷ്ട്രപതി പരാമർശിച്ചതെന്നും കുമ്മനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.