കള്ളപ്പണം: ഏത് അന്വേഷണവും നേരിടാമെന്ന് മുഖ്യമന്ത്രി പറയണം –കുമ്മനം

പത്തനംതിട്ട: സഹകരണ മേഖലയില്‍ കള്ളപ്പണത്തിന്‍െറ സ്വാധീനം ഉണ്ടെങ്കില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നാണ് മുഖ്യമന്ത്രി പറയേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അല്ലാതെ തനിക്കെതിരെ വെല്ലുവിളി നടത്തുകയല്ല ചെയ്യേണ്ടത്. റിസര്‍വ് ബാങ്കിന്‍െറ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി ഒരു മുഖ്യമന്ത്രി സമരം നയിച്ചത് ജനവിരുദ്ധമാണ്. അദ്ദേഹം ജനങ്ങളോട് മാപ്പുപറയണം. കേരളത്തിന്‍െറ സമ്പദ്ഘടനയത്തെന്നെ അത് പ്രതികൂലമായി ബാധിക്കുമെന്നും കുമ്മനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സഹകരണപ്രസ്ഥാനം ശക്തിപ്പെടണം. അത് സാധാരണക്കാരുടെ പണമാണ്. അത് സുരക്ഷിതമാകണം. ഇത് കേരളത്തിന്‍െറ മാത്രം പ്രശ്നമല്ല. രാജ്യത്തിന്‍െറ പ്രശ്നമാണ്. കേരളത്തില്‍ രണ്ടായിരത്തോളം സഹകരണസംഘങ്ങള്‍ ഉള്ളപ്പോള്‍ മഹാരാഷ്ട്രയില്‍ ആറായിരവും ഗുജറാത്തില്‍ എണ്ണായിരവും സംഘങ്ങളാണുള്ളത്. അതിനാല്‍ കേരളത്തെ തകര്‍ക്കാനുള്ള കേന്ദ്രത്തിന്‍െറ നീക്കമാണെന്നത് തെറ്റായ വ്യാഖ്യാനമാണ്. സഹകരണസ്ഥാപനങ്ങളില്‍ കള്ളപ്പണം ഉണ്ടെന്നുപറഞ്ഞത് ബംഗാളിലെ സി.പി.എം നേതാവാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

 

Tags:    
News Summary - kummanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.