തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്താന്‍ നിശ്ചയിച്ച സി.പി.എം നിലപാട് പരിഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു. നോട്ട് മരവിപ്പിക്കല്‍ വന്‍പരാജയമെന്നാണ് സി.പി.എം വിലയിരുത്തുന്നത്. അതോടൊപ്പം 11 ലക്ഷം കോടി രൂപ കുത്തകകള്‍ക്ക് കേന്ദ്രം വായ്പ നല്‍കാന്‍ പോകുന്നെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു. ഏതു ബോധ്യത്തിന്‍െറ അടിസ്ഥാനത്തിലാണ് ഈ ആക്ഷേപമെന്ന് സി.പി.എം വ്യക്തമാക്കണം.
പുരോഗമന പാര്‍ട്ടി എന്നവകാശപ്പെടുന്ന സി.പി.എം എക്കാലവും പരിഷ്കരണങ്ങളെ എതിര്‍ത്തതാണ് ചരിത്രം. നോട്ട് മരവിപ്പിക്കല്‍ നടപടിയെ ഇപ്പോള്‍ എതിര്‍ക്കുന്ന സി.പി.എം തെറ്റുതിരുത്തേണ്ടകാലം വിദൂരത്തല്ല. പാവപ്പെട്ടവര്‍ക്ക് റേഷന്‍ നല്‍കാന്‍ പോലും കഴിയാത്ത സര്‍ക്കാറാണ് കേരളത്തിലുള്ളത്. ഐ.എ.എസുകാര്‍ക്കുപോലും സമരം നടത്തേണ്ട സാഹചര്യം മറ്റെവിടെയെങ്കിലുമുണ്ടോ എന്ന് കുമ്മനം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.