കുണ്ടറ: ഏഴ് വർഷം മുമ്പ് ആളില്ലാത്ത സമയം വീട്ടിൽ പതിനാലുകാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം പുനരന്വേഷിക്കാൻ ൈക്രംബ്രാഞ്ചിന് വിട്ടു. ലോക്കൽ പൊലീസും ഡിവൈ.എസ്.പി തലത്തിലും നടന്ന അന്വേഷണങ്ങളിൽ വീഴ്ചപറ്റിയെന്ന നിരീക്ഷണത്തിെൻറ അടിസ്ഥാനത്തിലാണ് കേസ് ൈക്രംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്.
കുണ്ടറയിലെ ബാലികാപീഡന മരണ കേസിൽ റിമാൻഡിൽ കഴിയുന്ന മുത്തച്ഛെൻറ അയൽവാസിയായ പതിനാലുകാരനെ 2010 ജൂൺ 17നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. റിമാൻഡിൽ കഴിയുന്ന മുത്തച്ഛനും ഇയാളുടെ മകനും കൂട്ടാളികളും ചേർന്ന് പൊലീസിൽ അറിയിക്കാതെ മൃതദേഹം ബസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ആരോപണം ഉയർന്നിരുന്നു. സംഭവം നടന്ന വീട്ടിൽ പൊലീസ് എത്താൻ 19 ദിവസം വൈകിയതും ദുരൂഹത ആരോപിച്ചിട്ടും മെഡിക്കൽ കോളജിൽ ചെയ്യാതെ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതും മൃതദേഹം ദഹിപ്പിച്ചതും സംശയം ജനിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം ൈക്രംബ്രാഞ്ചിന് വിട്ടത്. കേസ് ഒതുക്കിത്തീർക്കാൻ പൊലീസിനൊപ്പംനിന്ന രാഷ്ട്രീയശക്തികളുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൗര-മനുഷ്യാവകാശ സംഘടനകൾ സർക്കാറിനെ സമീപിക്കുമെന്നാണറിയുന്ന്.
ഡിവൈ.എസ്.പിയുടെ റിപ്പോർട്ട് എസ്.പി മടക്കി
കുണ്ടറ: പതിനാലുകാരെൻറ ദുരൂഹമരണം സംബന്ധിച്ച് ഡിവൈ.എസ്.പി സമർപ്പിച്ച ആദ്യ റിപ്പോർട്ട് യുക്തിസഹമല്ലെന്നും പ്രധാനവിവരങ്ങൾ ഇല്ലെന്നും കാട്ടി റൂറൽ എസ്.പി മടക്കി. ഏഴ് വർഷം മുമ്പ് മാതാപിതാക്കളുടെ പരാതിപോലും അവഗണിച്ച് ആത്മഹത്യയെന്ന് തീർപ്പാക്കിയത് ഇതേ ഡിവൈ.എസ്.പിയാണ്. അയാൾതന്നെ കൊലപാതകമാണെന്നും വിദഗ്ധസംഘം അന്വേഷിക്കണമെന്നും കാട്ടി റിപ്പോർട്ട് നൽകുകയായിരുന്നു. ആത്മഹത്യ കൊലപാതകമായി അന്വേഷിക്കേണ്ട സാഹചര്യവും വിദഗ്ധ സംഘമെന്നാൽ എന്താണ് അർഥമാക്കുന്നതെന്നും വിശദീകരണമെന്ന് എസ്.പി ആവശ്യപ്പെട്ടു. പരാതിക്കാരുടെയും പ്രതികളുടെയും മൊഴികൾ രേഖെപ്പടുത്തിയതിൽ പിഴവുകളുള്ളതായി കണ്ടെത്തിയതിെൻറകൂടി അടിസ്ഥാനത്തിലാണ് റിപ്പോർട്ട് മടക്കിയതെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.