കുണ്ടറ/കൊട്ടാരക്കര: നാന്തിരിക്കലിൽ 10 വയസ്സുകാരിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് വിക്ടർ ദാനിയേലിനെ (ഞണ്ട് വിജയൻ-^62) അറസ്റ്റ് ചെയ്തു. ശാസ്ത്രീയ തെളിവുകൾ, കുട്ടിയുടെ അമ്മയടക്കമുള്ള ബന്ധുക്കളുടെ സാക്ഷി മൊഴികൾ, കുറ്റസമ്മതം എന്നിവയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാൾ 2015 ഏപ്രിൽ മുതൽ കുട്ടിയെ പീഡിപ്പിക്കുന്നുണ്ടെന്നും മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പൊലീസ് കണ്ടെത്തി. പീഡനം തുടർന്നതോടെ ജനുവരി 15ന് ഉച്ചക്ക് കത്തെഴുതിെവച്ച ശേഷം കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് റൂറൽ എസ്.പി എസ്. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മൂന്ന് ദിവസമായി ഇയാളെ അന്വേഷണസംഘം വിശദമായും ശാസ്ത്രീയമായും ചോദ്യം ചെയ്തുവരുകയായിരുന്നു. തിരുവനന്തപുരത്ത് ചൈൽഡ്ലൈൻ പ്രവർത്തകരുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ സഹോദരിയെ മനഃശാസ്ര്ത വിദഗ്ധരുടെ സഹായത്തോടെ ചോദ്യം ചെയ്തതിൽനിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. മുത്തശ്ശിയുടെ മൊഴിയിൽ ഇത് സ്ഥിരീകരിച്ചതാണ് വിക്ടറുടെ അറസ്റ്റിലേക്ക് നയിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും ആത്മഹത്യ േപ്രരണക്കുമുള്ള വകുപ്പുകൾ ചുമത്തിയും പോക്സോ നിമപ്രകാരവുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ മറ്റ് പ്രതികളുണ്ടോയെന്നതും അന്വേഷിച്ചുവരുകയാണ്. ആത്മഹത്യക്കുറിപ്പെഴുതിയത് പെൺകുട്ടി തന്നെയാണെന്ന് കഴിഞ്ഞ ദിവസം ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. ഇതോടെയാണ് കൊലപാതകമല്ല ആത്മഹത്യയാണെന്ന നിരീക്ഷണത്തിൽ പോലീസ് എത്തിയത്.
പ്രതിയെ തിങ്കളാഴ്ച കൊല്ലം കോടതിയിൽ ഹാജരാക്കും. മുത്തച്ഛൻ തങ്ങളോട് മോശമായി പെരുമാറുന്ന വിവരം ആത്മഹത്യ ചെയ്ത കുട്ടിയും സഹോദരിയും പലതവണ മുത്തശ്ശിയോട് പരാതിപ്പെട്ടിരുന്നു. മാതാവിനോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. വക്കീൽ ഗുമസ്തനായിരുന്ന വിക്ടർ അടുത്തകാലത്തായി കൊല്ലത്ത് ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ആയി ജോലി ചെയ്തുവരുകയായിരുന്നു. മകളുടെ വീടിനടുത്ത് മറ്റൊരു വീട് വാങ്ങി താമസിക്കാൻ തുടങ്ങിയപ്പോഴാണ് കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങിയത്.
ചോദ്യം ചെയ്യലിെൻറ ഒരു ഘട്ടത്തിൽ പൊട്ടിത്തെറിച്ച പെൺകുട്ടിയുടെ മാതാവ് തെൻറ പിതാവിനു നേരെ കസേരയെടുത്ത് അടിക്കാൻ പാഞ്ഞടുക്കുകയും ചെയ്തത്രെ. 2015 ആഗസ്റ്റ് 24ന് പെൺകുട്ടിയുടെ പിതാവിനെതിരെ മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തെൻറ രണ്ടു പെൺകുട്ടികളെയും ഭർത്താവ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതിെൻറ അടിസ്ഥാനത്തിലെടുത്ത കേസിൽ ഇദ്ദേഹം 29 ദിവസം റിമാൻഡിലായിരുന്നു. ഈ കേസിൽ വിചാരണ ആരംഭിക്കാനിരിെക്കയാണ് പെൺകുട്ടി മരിക്കുന്നത്. പിതാവ് നിരപരാധിയാണെന്നും മാതാവിെൻറ പരാതി ശരിയല്ലെന്നും ബോധ്യപ്പെട്ടതിനാൽ ഇൗ കേസിെൻറ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ജനുവരി 15നാണ് പെൺകുട്ടിയെ വീട്ടിലെ ജനാലക്കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊലീസ് ഉദ്യോഗസ്ഥനോട് പീഡനവിവരം സൂചിപ്പിക്കുകയും പിന്നീട് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പീഡനം നടെന്നന്ന് ശാസ്ത്രീയ തെളിവ് ലഭിച്ചിട്ടും പൊലീസ് അവഗണിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ എന്നിവർക്കും പരാതികൾ നൽകിയെങ്കിലും അന്വേഷണം നടന്നില്ല. ഇൗമാസം15ന് വിവിധ രാഷ്ട്രീയ പാർട്ടികൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു നടത്തിയ സമരത്തോടെയാണ് പൊലീസ് ഉണർന്ന് പ്രവർത്തിച്ചുതുടങ്ങിയത്. രണ്ട് ഡിവൈ.എസ്.പിമാരും ആറ് സർക്കിൾ ഇൻസ്െപക്ടർമാരും 10 എസ്.ഐമാരും അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.