മലപ്പുറം: വിമര്‍ശനം ഉന്നയിച്ചാല്‍ മാന്യമായി മറുപടി പറയുകയാണ് വേണ്ടതെന്നും കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം പ്രതികാര നടപടിയാണെന്നും മുസ്ലിം ലീഗ് ദേശീയ ജ നറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ് രതിപക്ഷം എല്ലാ സഹകരണവും നൽകുന്നുണ്ട്. വിമർശനങ്ങൾക്ക് സഹിഷ്ണുതയോടെ മറുപടി പറയേണ്ടതിന് പകരം പ്രതികാര നടപടിയിലേക്ക് നീങ്ങുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഷ്ട്രീയ പ്രവർത്തകരെ കേസിൽ കുടുക്കി വായടപ്പിക്കാൻ നരേന്ദ്ര മോദി കാണിക്കുന്ന അതേ അടവാണ് മുഖ്യമന്ത്രി പിണറായി വിജയനും പിന്തുടരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദും പ്രതികരിച്ചു. ഷാജിക്കെതിരായ വിജിലൻസ് കേസിെൻറ ദുരുദ്ദേശ്യം വ്യക്തമാണ്. മുസ്ലിം ലീഗ് ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും - കെ.പി.എ. മജീദ് പറഞ്ഞു.
കള്ളപരാതി നല്കി വിജിലന്‍സിനെ കൊണ്ട് കേസെടുപ്പിച്ച നടപടി രാഷ്ട്രീയ ഫാഷിസമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും പറഞ്ഞു. വിമര്‍ശിക്കുന്നവരെ കേസില്‍പെടുത്തുകയെന്ന നരേന്ദ്ര മോദിയുടെ അതേ ശൈലി തന്നെയാണ് പിണറായി വിജയനും തുടരുന്നതെന്നും ഇരുവരും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.