കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയും നിയമസഭ പാർട്ടിയുടെയും യോഗത്തിൽ ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷവിമർശനം. തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ചതിനെതിരെ വിമർശനമുണ്ടായത്. പി.എം. സാദിഖലി ഉൾപ്പെടെയുള്ളവർ കുഞ്ഞാലിക്കുട്ടിയുടെ നടപടി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി തുറന്നടിച്ചു.
പാർട്ടിയിൽ നേതൃമാറ്റം അനിവാര്യമാണെന്നും കാതലായ െപാളിച്ചെഴുത്തുണ്ടാകണമെന്നും ആവശ്യമുയർന്നു. യോഗത്തിലെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ പി.എം.എ. സലാം, കെ.പി.എ. മജീദ്, കെ. കുട്ടി അഹമ്മദ് കുട്ടി, കെ.എം. ഷാജി, ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ.എന്‍. ഷംസുദ്ദീന്‍, അബ്ദുറഹ്മാന് രണ്ടത്താണി, സി.പി. ചെറിയ മുഹമ്മദ്, പി.എം. സാദിഖലി, പി.കെ. ഫിറോസ് എന്നിവരടങ്ങുന്ന ഉപസമിതിയെ നിയമിച്ചു. ഇവരുടെ റിപ്പോർട്ടനുസരിച്ച് തുടർചർച്ച നടത്തും.
ഭരണകൂടങ്ങളുടെ ന്യൂനപക്ഷ പിന്നാക്കവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. സച്ചാര്‍ സമിതി അട്ടിമറിച്ചും സംവരണങ്ങളില്‍ വെള്ളം ചേര്‍ത്തും ജനങ്ങളെ ഭിന്നിപ്പിച്ചും കൊടിയ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെക്കാനുള്ള ശ്രമം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.എം.എ. സലാം, കെ.പി.എ. മജീദ് എന്നിവര്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.