കുന്നംകുളത്ത് ബുക്ക് കമ്പനിയിൽ വൻ തീപിടിത്തം; കെട്ടിടം കത്തിനശിച്ചു

കുന്നംകുളം: കാലപ്പഴക്കമുള്ള ഇരുനില കെട്ടിടത്തിൽ വൻ തീപിടിത്തം. പൂർണമായി കത്തിനശിച്ച കെട്ടിടം തകർന്നുവീണു. ത ാഴത്തെ പാറയിലെ ബി.ബി.ഐ ബുക്ക് കമ്പനിക്കാണ് തീ പിടിച്ചത്​. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ്​ സംഭവം. ചൊവ്വന്നൂർ അയ്യ പ്പത്ത് റോഡിൽ കുത്തൂർ അപ്പു കുഞ്ഞ​​​​െൻറ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. കുന്നംകുളം ചെറുവത്തൂർ സി.വി. പോളി​​േൻറതാണ് കെട്ടിടം.

ഓടിട്ട ഇരുനില കെട്ടിടത്തി​​​​െൻറ പിറകുവശത്തുനിന്ന് തീ ഉയരുന്നതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. നിമിഷങ്ങൾക്കകം കെട്ടിടം തകർന്നു വീണു. വഴിയാത്രക്കാരും സമീപവാസികളും ഓടിയെത്തുമ്പോഴേക്കും തീ പടർന്നു. കെട്ടിടത്തി​​​​െൻറ ഭാഗങ്ങൾ റോഡിലേക്ക് വീണു.

സംഭവ സമയം അതുവഴി പോയ ഇരുചക്രവാഹനങ്ങൾ തലനാരിഴക്കാണ്​ രക്ഷപ്പെട്ടത്​. ലക്ഷക്കണക്ക് രൂപയുടെ പുസ്തകങ്ങളും കടലാസുകളും കത്തിനശിച്ചു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും പൊലീസും ഏറെ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. രാത്രി ഏറെ വൈകിയും തീ പൂർണമായി അണക്കാനുള്ള ശ്രമം തുടരുകയാണ്. അവധി ദിനവും രാത്രിയുമായതിനാൽ വൻ ദുരന്തം ഒഴിവായി.

സംഭവത്തെ തുടർന്ന് കുറെ സമയം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം പൂർണമായും നിലച്ചു.

Tags:    
News Summary - Kunnamkulam Fire break -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.