കോഴിക്കോട്: കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പു ദേവരാജിന്‍്റെ സഹോദരന്‍ ശ്രീധറെ സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ എം.പി പ്രേംദാസ് അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.ജനുവരി 31നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സന്‍ പി. മോഹനദാസിന്‍െറ ഉത്തരവ്.
കുപ്പു ദേവരാജിന്‍െറ സംസ്കാര ചടങ്ങിനിടെയാണ് സംഭവമെന്ന് പൊതുപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ശ്രീധറിന്‍െറ കോളറില്‍ പിടിച്ച് സംസ്കാരം വേഗത്തിലാക്കാന്‍ അസി. കമീഷണര്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി. അസി. കമീഷണര്‍ക്ക് ക്രമസമാധാന ചുമതല ഉണ്ടായിരുന്നില്ളെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.