'തന്റെ ജീവിതം ഒരു തുറന്ന പുസ്തകം': വിശ്വാസികൾക്ക് മുൻപിൽ വികാരാധീനനായി കുര്യാക്കോസ് മാർ സേവേറിയോസ്

റാന്നി: സഭാ നേതൃത്വത്തിലെ ഭിന്നതക്കിടെ, അച്ചടക്ക നടപടിക്ക് വിധേയനായ ക്‌നാനായ യാക്കോബായ സഭ ആര്‍ച്ച് ബിഷപ്​​ കുര്യാക്കോസ് മാർ സേവേറിയോസ് വിശ്വാസികൾക്ക് മുൻപിൽ വിതുമ്പി. തനിക്കെതിരായ നടപടി എന്തിനെന്ന് അറിയില്ല. മനപൂർവ്വം ഒരു തെറ്റും ചെയ്തിട്ടില്ല. വിശ്വാസികൾ തനിക്കൊപ്പമാണ്. അവരുടെ സ്നേഹം മാത്രം മതിയെന്നും തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും വിതുമ്പലോടെ കുര്യാക്കോസ് മാർ സേവേറിയോസ് വിശ്വാസികളോട് പറഞ്ഞു. ഞായറാഴ്ച രാവിലെ റാന്നി ക്നാനനായ വലിയ പള്ളിയിൽ പെന്തികോസ്തി പെരുന്നാൾ ശുശ്രൂഷകൾ നടത്തിയതിന് ശേഷമാണ് മെത്രാപ്പൊലീത്തയുടെ പ്രതികരണം.

അമേരിക്കയില്‍ വച്ച് ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് ആരാധനയ്ക്ക് അവസരമൊരുക്കി, ഓര്‍ത്തഡോക്‌സ് കാത്തോലിക്കാ ബാവയ്ക്ക് സ്വീകരണം നല്‍കി തുടങ്ങി 15 ഓളം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്തോക്യ പാത്രിയാര്‍ക്കീസ് ബാവ കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്‌പെന്റ് ചെയ്തിരുന്നു. മെത്രാപോലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹരജിയിൽ സസ്പെൻഡ് ചെയ്ത നടപടി കഴിഞ്ഞ ദിവസം കോട്ടയം മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. ഹർജിയിൽ അന്തിമ ഉത്തരവ് വരെ സ്റ്റേ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ക്നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്കായി ഇന്ത്യന്‍ നിയമവ്യവസ്ഥയും കോടതി വിധികളും മാനിച്ചുകൊണ്ടും സഭയുടെ ഭരണഘടനയ്ക്ക് അനുസൃതമായും ഒപ്പം പരിശുദ്ധ അന്ത്യോക്യ സിംഹാസന നിര്‍ദേശങ്ങള്‍ക്കനുസൃതമായും മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ആരാധനയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട്  അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Kuriakos Mar Xaverios became emotional before the believers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.