ബസ് വളവ് തിരിയുന്നതിനിടെ സീറ്റിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം

തൃശൂർ: വളവ് തിരിയുന്നതിനിടെ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. തൃശൂര്‍ കൂട്ടുപാത സ്വദേശി ഇന്ദിരാദേവി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.15ഓടെ തിരുവില്വാമലയിലാണ് അപകടം. അമിതവേഗത്തിൽ ബസ് വളവ് വീശിയൊടിച്ചതാണ് അപകടകാരണമെന്ന് യാത്രക്കാർ പറയുന്നു.

ആലത്തൂർ - കാടാമ്പുഴ റൂട്ടിലോടുന്ന മർവ ബസാണ് അപകടത്തിനിടയാക്കിയത്. പഴമ്പാലക്കോട് കൂട്ടുപാതയിൽ നിന്നാണ് ഇന്ദിരാദേവിയും മകളും ബസ്സിൽ കയറിയത്. ബസ് കാട്ടുകുളം സ്കൂൾ ഗ്രൗണ്ടിന് സമീപത്തെ വളവ് തിരിയവേ സീറ്റിലിരിക്കുകയായിരുന്ന ഇന്ദിരാദേവി തുറന്നുകിടന്ന ഡോറിലൂടെ പുറത്തേക്ക് വീണു. റോഡിൽ തലയിടിച്ച് സാരമായി പരിക്കേൽക്കുകയും ചെയ്തു. അപകടമുണ്ടായ ഉടനെ ബസിലെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി.

ബസ് പഴയന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂച്ച കുറുകെ ചാടിയതിനാൽ പെട്ടെന്ന് ബ്രേക്കിടേണ്ടിവന്നെന്നും അങ്ങനെയാണ് അപകടമുണ്ടായതെന്നും ഡ്രൈവർ പറയുന്നു. 

Tags:    
News Summary - bus accident death in thiruvilwamala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.