കോട്ടയം: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയുടെ കാര്യത്തിൽ ജോസ് കെ.മാണി പറഞ്ഞതാണ് അന ്തിമ തീരുമാനമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. കുട്ടനാട് സീറ്റിെൻറ കാര്യത്തിൽ യു.ഡി.എഫിനെ സമ്മർദ്ദത്തിലാക് കിെല്ലന്നും റോഷി അഗസ്റ്റിൽ പറഞ്ഞു. ചരൽകുന്നിൽ കേരള കോൺഗ്രസ് േജാസ് വിഭാഗം ക്യാമ്പിൽ പങ്കെടുക്കാനെത്തിയ എം.എൽ.എ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
പാലായിൽ സംഭവിച്ചത് എന്താണെന്ന് എല്ലാവർക്കും അറിയാം. അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണം.
യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ കഴിയില്ല. കേരള കോൺഗ്രസ് വൈകാരികമായ നിലപാടുകൾ കൊണ്ട് മുന്നണിയെ ദുർബലപ്പെടുത്തില്ല. മുന്നണിയുടെ താൽപര്യത്തെ മുൻനിർത്തി പ്രവർത്തിക്കേണ്ടത് പ്രവർത്തകരുടെ ഉത്തരവാദിത്വമാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
ചരൽകുന്നിൽ നടക്കുന്ന യോഗത്തിൽ കുട്ടനാട് സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമെടുത്തേക്കും. ജോസഫ് വിഭാഗത്തിനെതിരെ സ്വീകരിക്കേണ്ട നിലപാടും ചർച്ചയാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.