'തൊടുപുഴ: കുട്ടിലാമയുടെ വേഷമണിഞ്ഞ് ചിരിച്ചുമറിയുന്ന മൂന്നാം ക്ലാസുകാരെൻറ 30 സെക്കൻഡ് വിഡിയോ കണ്ട് ചിരിക്കാത്തവരില്ല. 'യോദ്ധ' സിനിമയിലെ ഉണ്ണിക്കുട്ടെൻറ വേഷം അണിഞ്ഞ് വിഡിയോക്ക് പോസ് ചെയ്യുന്നതിനിടെ ചിരി പിടിച്ചുനിർത്താൻ ശ്രമിക്കുന്ന തൊടുപുഴ വെങ്ങല്ലൂർ സ്വദേശിയായ എട്ട് വയസ്സുകാരൻ നിരഞ്ജനിപ്പോൾ വൈറലാണ്. ജീവിബ്രോയ് ഫോട്ടോഗ്രഫി എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പങ്കുെവക്കപ്പെട്ട വിഡിയോ വാട്സ്ആപ്പ് സ്റ്റാറ്റസായും െമെമായും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകൾ ഇതിനകം വിഡിയോ കാണുകയും സിനിമതാരങ്ങളടക്കം ഷെയർ ചെയ്യുകയുമുണ്ടായി.
ബന്ധുവും ഫോട്ടോഗ്രാഫറുമായ അഭിജിത്ത് സാബുവാണ് വിഡിയോ പകർത്തിയത്. രണ്ടാഴ്ച മുമ്പ് അഭിജിത്ത് വീട്ടിലെത്തുേമ്പാൾ തല മൊട്ടയടിച്ച നിരഞ്ജനെ കണ്ടതോടെ 'യോദ്ധ'യിലെ ഉണ്ണിക്കുട്ടനെ ഓർമ വന്നു. ഒരു ചിത്രമെടുത്താലോ എന്ന് ചോദിച്ചപ്പോൾ നിരഞ്ജൻ ഡബിൾ ഓകെ. ഗൗരവത്തോടെ ധ്യാനത്തിൽ മുഴുകിയിരിക്കുന്ന കുട്ടിലാമയെ അനുകരിക്കാൻ തുടങ്ങിയതോടെ നിരഞ്ജന് ചിരിപൊട്ടി. പലതവണ ചിരിയടക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ സംഗതി കൈവിട്ടുപോയി. ഇതിനിടെ അഭിജിത്ത് വിഡിയോ പകർത്തുകയും ചെയ്തു.
ഒരുചിരി നൽകി മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ നിങ്ങളും ഒരു ഹീറോ ആണ് എന്നിങ്ങനെയുള്ള തലക്കെട്ടുകളോടുകൂടിയാണ് വിഡിയോ ഷെയർ ചെയ്യുന്നത്. കുട്ടിയുടെ പൊട്ടിച്ചിരി മനസ്സിന് സന്തോഷം നൽകുന്നു എന്നാണ് വിഡിയോ കാണുന്നവർ പറയുന്നത്.
വിഡിയോ എടുത്തപ്പോഴോ പോസ്റ്റ് ചെയ്തപ്പോഴോ ഇത്രയും സംഭവമാകുമെന്ന് കരുതിയില്ലെന്ന് അഭിജിത്ത് പറയുേമ്പാൾ സ്കൂളിൽനിന്ന് ടീച്ചറും കൂട്ടുകാരുമൊക്കെ വിളിച്ച് അഭിനന്ദിച്ച ആവേശത്തിലാണ് നിരഞ്ജൻ. ഇനിയും ഇത്തരത്തിൽ വിഡിയോ വരുമോ എന്ന ചോദ്യത്തിന് ഉണ്ടാകുമായിരിക്കും എന്ന് ഒരു ചെറുചിരിയിൽ പൊതിഞ്ഞ് നിരഞ്ജെൻറ മറുപടി. തൊടുപുഴ വെങ്ങല്ലൂർ വയംപാടത്ത് രഞ്ജിത്തിെൻറയും അജ്ഞുവിെൻറയും മകനാണ് വെങ്ങല്ലൂർ മുനിസിപ്പൽ യു.പി സ്കൂൾ വിദ്യാർഥിയായ നിരഞ്ജൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.