കുറ്റിപ്പുറം (മലപ്പുറം): യുവാവിെൻറ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ഭാര്യയെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശിനി പൊതിയിൽ ഹൈറുന്നീസയെയാണ് (30) വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്. തിരൂർ പുറത്തൂർ സ്വദേശി ഇർഷാദിനെ (26) കഴിഞ്ഞ വ്യാഴാഴ്ച കുറ്റിപ്പുറം തിരൂർ റോഡിലെ ലോഡ്ജിൽ ആക്രമിച്ച സംഭവത്തിലാണിത്. രണ്ടരവർഷം മുമ്പ് ഇരുവരും തമ്മിൽ രജിസ്റ്റർ വിവാഹം കഴിഞ്ഞതാണ്. എന്നാൽ, ഇതിനിടെ ഇർഷാദിന് വീട്ടുകാർ വിവാഹാലോചന ആരംഭിച്ചതോടെ ഹൈറുന്നീസ അതൃപ്തിയറിയിച്ചു.
എന്നാൽ, ഇത് വകവെക്കാതെ വിവാഹാലോചനയുമായി മുന്നോട്ടുപോയ വൈരാഗ്യത്തെത്തുടർന്നാണ് സംഭവം. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഹൈറുന്നീസ ഇർഷാദിനെ കുറ്റിപ്പുറത്തേക്ക് വിളിച്ച് വരുത്തി.
ലോഡ്ജിലെത്തിയ ഉടൻ ഇർഷാദിന് മയക്കുഗുളിക കലക്കിയ വെള്ളം നൽകി. മയക്കമായതോടെ കത്തിയെടുത്ത് ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. റൂമിൽ രക്തം പരന്നതോടെ ഹൈറുന്നീസ ആളെക്കൂട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പലതവണ പൊലീസ് ചോദ്യം ചെയ്തെങ്കിലും താൻ സ്വയം മുറിച്ചതാണെന്ന വാദത്തിൽ യുവാവ് ഉറച്ചുനിന്നു. ആശയക്കുഴപ്പത്തിലായ പൊലീസ് ലോഡ്ജ് മാനേജറുടെ മൊഴിയിൽ കേസെടുത്ത് യുവതിയെ വിട്ടയച്ചിരുന്നു. എന്നാൽ, ഞായറാഴ്ച രാവിലെയോടെ യുവാവ് മൊഴിമാറ്റുകയും യുവതി മുറിച്ചതാണെന്ന് സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.