മാധ്യമപ്രവർത്തകരെ അക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണം -കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാനവ്യാപകമായി നടത്തിയ ഹര്‍ത്താല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുകയും ക്യാമറതല്ലിത്തകര്‍ക്കുകയും ചെയ്ത ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സി റഹിം സെക്രട്ടറി ബി എസ് പ്രസന്നന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ക്യാമറ നശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ നഷ്ടപരിഹാരം ഉറപ്പാക്കണം. സ്വതന്ത്രമാധ്യമപ്രവര്‍ത്തനം തടയുന്നതിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും പ്രസ്താവനയില്‍ അവര്‍ ആവശ്യപ്പെട്ടു.

ബി.ജെ.പി പ്രവർത്തകർ മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്തിരുന്നു.  യു.എൻ.ഐ ഫോട്ടോഗ്രാഫർ സുനീഷ്, കേരളകൗമുദി ഫോട്ടോഗ്രാഫർ അരുൺ കല്ലറ എന്നിവരുടെ ക്യാമറ തകർക്കുകയും ഇന്ത്യൻ എക്സ്പ്രസിലെ കമൽശങ്കറിനെ മർദ്ദനമേറ്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കണ്ടോൺമെൻറ് പോലീസ് കേസെടുത്തു.

Tags:    
News Summary - kuwj hartal supporters bjp harthal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.