കോഴിക്കോട്: നരിക്കുനി കാവുംപൊയിലിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ മാധ്യമപ്രവർത്തകനെതിരെ പ്രമേയം പാസാക്കിയ ഗ്രാമപഞ്ചായത്ത് നടപടിയിൽ പ്രതിഷേധവുമായി പത്രപ്രവർത്തക യൂണിയൻ. ആക്രമണത്തിനിരയായ മാധ്യമം സീനിയർ റിപ്പോർട്ടർ സി.പി. ബിനീഷിനെതിരെ പ്രമേയം പാസാക്കുകയും പ്രതികൾക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത നരിക്കുനി പഞ്ചായത്ത് ഭരണസമിതിയുടെ നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.
മേയ് 20ന് രാത്രി ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ബിനീഷിനെ കാവുംപൊയിലിൽ ഒരുസംഘമാളുകൾ തടഞ്ഞുവെക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ചുപേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വസ്തുതകൾ ഇതായിരിക്കെ പരാതിക്കാരനായ ബിനീഷിനെതിരെ പ്രമേയം പാസാക്കിയ പഞ്ചായത്ത് നടപടി അക്രമത്തെ ന്യായീകരിക്കലും പ്രതികളെ സംരക്ഷിക്കലുമാണ്. പ്രമേയം പിൻവലിക്കാനും അക്രമികൾക്ക് ഒത്താശ ചെയ്യുന്ന നിലപാട് തിരുത്താനും നരിക്കുനി പഞ്ചായത്ത് ഭരണസമിതി തയാറാകണമെന്ന് ജില്ലാകമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.