കണ്ണൂര്‍: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 59ാം സംസ്ഥാന സമ്മേളനം നവംബര്‍ 14ന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. യൂനിയന്റെ നവീകരിച്ച വെബ്സൈറ്റിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാവും. മുന്‍ എം.പി അഡ്വ. തമ്പാന് കെ. തോമസിനെ ചടങ്ങിൽ ആദരിക്കും. മേയർ ടി.ഒ. മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവർ പങ്കെടുക്കും.
കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തിൽ പങ്കെടുക്കും. യോഗത്തിന് മുന്നോടിയായുള്ള സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം 13ന് ഉച്ചക്ക് രണ്ടിന് കണ്ണൂര്‍ പ്രസ് ക്ലബില്‍ നടക്കും. വൈകുന്നേരം ആറിന് പയ്യാമ്പലത്ത് സ്വദേശാഭിമാനി സ്മാരക സ്തൂപത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ദീപം തെളിക്കും.
വാർത്തസമ്മേളനത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, സംഘാടക സമിതി ചെയർമാൻ സിജി ഉലഹന്നാൻ, ജനറൽ കൺവീനർ കെ.വി. വിജേഷ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രശാന്ത് പുത്തലത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.