പത്തനംതിട്ട: കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡൻറും 'മാധ്യമം' തിരുവനന്തപുരം യൂനിറ്റ് ന്യൂസ് എഡിറ്ററുമായ കടുത്തുരുത്തി വാലാച്ചിറ കണ്ണംപുഞ്ചയിൽ കെ.പി. റെജിയുടെ ഭാര്യ ഡോ. ആഷ ശിവരാമൻ (41) നിര്യാതയായി. റാന്നി മക്കപ്പുഴ അപ്സരയിൽ റിട്ട. എ.ഇ.ഒ സി.കെ. ശിവരാമന്‍റെയും റിട്ട. അധ്യാപിക പി. ശ്രീദേവിയുടെയും മകളാണ്.
പെരിന്തൽമണ്ണ അൽ ഷിഫ, കോഴിക്കോട് ജെ.ഡി.ടി, കൊട്ടാരക്കര വിജയ, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിങ് കോളേജുകളിലും കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിലും അസോസിയേറ്റ് പ്രഫസർ ആയിരുന്നു. മഹാത്മഗാന്ധി സർവകലാശാലയിൽനിന്ന് റീഹാബിലിറ്റേഷൻ നഴ്സിങിൽ പി.എച്ച്ഡി നേടിയിട്ടുണ്ട്. സംസ്കാരം കടുത്തുരുത്തി വാലാച്ചിറയിലെ വീട്ടുവളപ്പിൽ നടന്നു.
കഴക്കൂട്ടം സൈനിക് സ്കൂൾ വിദ്യാർഥി ദേവനന്ദൻ മകനാണ്. സഹോദരങ്ങൾ: ഹരികൃഷ്ണൻ (കൊണ്ടിനെന്‍റൽ ബംഗളൂരു), അഭ (ഒറക്കിൾ, ബംഗളൂരു).
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡൻറും 'മാധ്യമം' തിരുവനന്തപുരം യൂനിറ്റ് ന്യൂസ് എഡിറ്ററുമായ കെ.പി. റെജിയുടെ ഭാര്യ ആഷ ശിവരാമെൻറ നിര്യാണത്തില്‍ നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.