തൊടുപുഴ: ലക്ഷണമൊത്ത ഒളിത്താവളമായിരുന്നു നൗഷാദ് താമസിച്ചിരുന്ന തൊമ്മന്‍കുത്തിനടുത്ത് കുഴിമറ്റത്തെ കാട്.അഞ്ചേക്കറിലേറെ പുരയിടത്തിന് ഒത്ത നടുക്ക് പഴകി ജീര്‍ണിച്ചൊരു വീട്ടിലായിരുന്നു നൗഷാദ് താമസിച്ചത്. ആര്‍ക്കും പെട്ടെന്ന് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശം. ആൾത്താമസം കുറഞ്ഞ് ഒറ്റപ്പെട്ട ഈ പ്രദേശത്ത് മൊബൈൽ ഫോണിന് റേഞ്ചില്ല.
കുറച്ചു വര്‍ഷം മുമ്പാണ് വൈദ്യുതിയും ലഭ്യമായത്. നൗഷാദിനെ തിരഞ്ഞെത്തിയ എസ്.സി.പി.ഒ കെ. ജയ്മോൻ ഈ വീട്ടിലെത്തിയപ്പോള്‍ പതിവുപോലെ ഭക്ഷണവും കഴിച്ച് കൃഷിയിടത്തില്‍ പണിക്ക് പോയിരുന്നു.
കൂട്ടിയിട്ട തേങ്ങ, തേങ്ങ പൊതിക്കുന്ന പാര, പഴയ തൂമ്പ, പഴയ സൈക്കിള്‍, വിറകു കഷണങ്ങള്‍, മൂലക്ക് കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങള്‍, വാതിൽ പൊളിഞ്ഞ ശൗചാലയം... ഇങ്ങനെ പോകുന്നു കാഴ്ചകള്‍. നൗഷാദിനെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളൊന്നും ആരുടെയും ശ്രദ്ധയിൽപെടാത്തതും സ്ഥലത്തിെൻറ പ്രത്യേകത മൂലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.