കെ.വി. തോമസ് കോൺഗ്രസ് പ്രതിനിധി: പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യം പ്രസക്തമല്ല-യെച്ചൂരി

കണ്ണൂർ:  കെ.വി. തോമസിനെ പാ‍ർട്ടി കോൺഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധി എന്ന നിലയിലാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് കെ.വി. തോമസിനെതിരെ നടപടി സ്വീകരിച്ചാൽ സംരക്ഷിക്കുമോയെന്ന ചോദ്യം ഇപ്പോൾ പ്രസക്തമല്ലെന്നും യെച്ചൂരി പറഞ്ഞു. തെറ്റ് തിരുത്തി കോൺഗ്രസ്-സി.പി.എമ്മുമായി സഹകരിക്കണമോയെന്ന് അവരാണ് തീരുമാനിക്കേണ്ടത്. രാജ്യത്തെ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്നവർ സി.പി.എമ്മിനൊപ്പം ചേരും. രാഷ്ട്രീയ പ്രമേയം ഒറ്റക്കെട്ടായാണ് പാസാക്കിയതെന്ന് യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

സെമിനാറിൽ കെ.വി. തോമസ് എന്താണ് പറയാൻ പോകുന്നതെന്ന് ഉറ്റുനോക്കുകയാണ് ഏവരും. തനിക്ക് പറയാനുള്ളതെല്ലാം പാർട്ടി സമ്മേളനത്തി​െൻറ ഭാഗമായ സെമിനാറിൽ പറയുമെന്ന് കെ വി തോമസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ കണ്ണൂരിലെത്തിയ കെ.വി. തോമസിനു ഉജ്വല സ്വീകരണമാണ് സി.പി.എം നൽകിയത്. എന്നാൽ, എ.ഐ.സി.സി നിർദേശം തള്ളി സെമിനാറിൽ പങ്കെടുക്കുന്ന കെ.വി. തോമസിനെതിരെ, കോൺഗ്രസ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കാനെരുങ്ങുകയാണ്. ഇക്കാര്യം ഉറപ്പാക്കുന്ന തരത്തിലാണ് നേതാക്കളുടെ പ്രതികരണങ്ങളുമുള്ളത്. പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന പൊതുവികാരമാണ് എ.ഐ.സി.സിയിലുൾപ്പെടെയുള്ളത്. ചുവന്ന ഷാൾ അണിയിച്ചാണ് കെ.വി. തോമസിനെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ സ്വീകരിച്ചത്.

ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാൾ ആണെന്നായിരുന്നു ചുവന്ന ഷാൾ അണിയിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോട് കെ.വി. തോമസിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ അദ്ദേഹം, പിണറായി കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിലൊരാളാണെന്നും പല കാര്യങ്ങൾക്കായി ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ടെന്നും വ്യക്തമാക്കി.

Tags:    
News Summary - KV Thomas is participating, as a congressional representative-Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.