കണ്ണൂർ: എറണാകുളത്തെ സ്ഥാനാർഥിത്വത്തിൽ തെറ്റുപറ്റിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. സീറ്റ് ന ൽകുന്നില്ലെന്ന കാര്യം അദ്ദേഹത്തെ നേരത്തെ അറിയിക്കണമായിരുന്നു. അത് അറിയിക്കാത്തതിലുള്ള മാനസിക പ്രയാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. സീറ്റ് നിഷേധിച്ചതുകൊണ്ട് ബി.ജെ.പിയിലേക്ക് പോകാൻ കെ.വി തോമസ് ടോം വടക്കനല്ലെന്നും സുധാകരൻ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നിഷേധിച്ചതിൽ കെ.വി തോമസ് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം ബി.ജെ.പിയിലേക്ക് കൂറുമാറുമെന്നും വാർത്തകളുണ്ടായിരുന്നു. ബി.ജെ.പിയിൽ ചേരുന്നതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും അദ്ദേഹം വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.