തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിെച്ചന്ന വിവാദത്തിൽ കെ.വി. തോമസ് എം.പിയുടെ വിശദീകരണം തൃപ്തികരണമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അറിയിച്ചു.
നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള ജനരോക്ഷം മറികടക്കാന്‍ പ്രധാനമന്ത്രി പ്രയോഗിക്കുന്ന മാനേജ്മെൻറ് തന്ത്രങ്ങളെ കുറിച്ചാണ് താന്‍ യോഗത്തില്‍ പരാമര്‍ശിച്ചതെന്നും മറിച്ച് നരേന്ദ്ര മോദി മികച്ച ഭരണാധികാരിയാണെന്ന് പറഞ്ഞിട്ടില്ലെന്നും കെ.വി. തോമസ് കെ.പി.സി.സിക്ക് നല്കിയ വിശദീകരണ കത്തില്‍ വ്യക്തമാക്കി.
തെൻറ പ്രസംഗത്തെ ചിലമാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് വാര്‍ത്ത നല്‍കിയത്. പാര്‍ലമെൻറിന് അകത്തും പുറത്തും നരേന്ദ്ര മോദിയുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയും വര്‍ഗീയ ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരെയും ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം വിശദീകരിച്ചു. വിശദീകരണം പൂര്‍ണ തൃപ്തികരമാണെന്നും മറ്റ് നടപടികളൊന്നും ഉണ്ടാകില്ലെന്നും ഹസന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.