സി.പി.എമ്മിൽ തനിക്ക് തരാൻ പറ്റിയ ഒരു പദവി പോലുമില്ലെന്ന് കെ.വി തോമസ്

കണ്ണൂർ: തനിക്ക് ഇതുവരെ ലഭിച്ച പദവികളല്ലാതെ സി.പി.എമ്മിന്‍റെ കൈയ്യിൽ നിന്ന് പുതുതായി ഒന്നും തരാനില്ലെന്ന് കോൺഗ്രസ് നേതാവ് പ്രഫ. കെ.വി തോമസ്. സി.പി.എമ്മിന് തനിക്കായി തരാൻ സാധിക്കുന്ന രണ്ട് പദവികൾ പറയാമോ എന്നും മാധ്യമപ്രവർത്തകനോട് കെ.വി തോമസ് ചോദിച്ചു.

സി.പി.എമ്മുകാരനല്ലാത്തതിനാൽ ഒരു പാർട്ടി പദവിയും ലഭിക്കില്ല. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.പി.എം സെമിനാർ സംബന്ധിച്ച ശശി തരൂരിന്‍റെ മനസ് എന്താണെന്ന് എനിക്കറിയാം. ഇതുസംബന്ധിച്ച് സോണിയ ഗാന്ധിക്ക് കൈമാറിയ കുറിപ്പിന്‍റെ പകർപ്പ് തരൂർ അയച്ചുതന്നിരുന്നു. ഈ വിഷയത്തിലുള്ള തരൂരിന്‍റെ നിലപാട് അദ്ദേഹമാണ് പറയേണ്ടത് -കെ.വി തോമസ് വ്യക്തമാക്കി.

അച്ചടക്ക നടപടി എടുത്താലും താൻ കോൺഗ്രസുകാരനാണെന്ന് കെ.വി തോമസ് പറഞ്ഞു. ചിലപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ഭാരവാഹിയാവില്ലായിരിക്കും. കോൺഗ്രസ് ഒരു ജീവിതമാണ്. കോൺഗ്രസ് ആണെന്ന് പറയുന്നത് തന്‍റെ അവകാശമാണ്. ആ അവകാശം ആർക്കും മാറ്റാൻ സാധിക്കില്ല.

തന്നെ പദവികളിൽ നിന്ന് മാറ്റാനെ സാധിക്കൂ. എന്നാൽ, പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സാധിക്കില്ല. രാഷ്ട്രീയ ഭാവിയെ കുറിച്ച് ആശങ്കയില്ലെന്നും കെ.വി തോമസ് കൂട്ടിച്ചേർത്തു. 

Tags:    
News Summary - KV Thomas says he does not have any position in the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.