തിരുവന്തപുരം: കെ.വി തോമസിന് പുനർവിചിന്തനത്തിന് ഇനിയും സമയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടി കോൺഗ്രസിലൂടെ തീവ്ര വലതുപക്ഷ നിലപാടിലേക്ക് സി.പി.എം മാറിയെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. കെ.വി തോമസിനെതിരെ എന്ത് നടപടിയെടുക്കുമെന്ന കാര്യം തീരുമാനിക്കുന്നത് കെ.പി.സി.സി പ്രിഡന്‍റായിരിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
ഇന്ന് വൈകീട്ട് നടക്കുന്ന പാർട്ടി കോൺഗ്രസ് സെമിനാറിലാണ് കെ.വി തോമസ് പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമൊപ്പമാണ് കെ.വി.തോമസ് വേദി പങ്കിടുക. ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ കെ.വി.തോമസിന് വൻ സ്വീകരണമാണ് സിപിഎം നൽകിയത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും പാർട്ടി പ്രവർത്തകരും അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
തനിക്ക് പറയാനുള്ളതെല്ലാം സിപിഎം പാർട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ താൻ പറയുമെന്ന് കെ.വി.തോമസ് വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കമാന്റിന്റേയും സംസ്ഥാന നേതൃത്വത്തിന്റേയും വിലക്ക് അവഗണിച്ചാണ് തോമസ് സെമിനാറില്‍ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.