കൊച്ചി: ചേർത്തല കെ.വി.എം ആശുപത്രിയിലെ തൊഴിൽസമരം ഒത്തുതീർക്കാൻ അനുഭവസമ്പന്നനായ മധ്യസ്ഥനെ നിയോഗിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ്. മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ 13ാം വകുപ്പുപ്രകാരം ഇരുകക്ഷികളെയും കേട്ടശേഷം സിവിൽനടപടി ക്രമത്തിൽ 89ാം വകുപ്പ് പ്രകാരമുള്ള മധ്യസ്ഥതക്ക് വിടാൻ കമീഷന് അധികാരമുണ്ട്. പ്രസ്തുത ചട്ടപ്രകാരമാണ് മധ്യസ്ഥതക്ക് സർക്കാറിന് നിർദേശം നൽകിയത്.
മധ്യസ്ഥത സംബന്ധിച്ച് തൊഴിൽവകുപ്പ് സെക്രട്ടറിയും സമരം നടത്തുന്ന യു.എൻ.എ പ്രതിനിധികളായ ജാസ്മിൻ ഷാ, ജിജി ജേക്കബ്, ബിന്ദുമോൾ എന്നിവരും പരാതിക്കാരായ കെ.വി.എം ആശുപത്രി ജീവനക്കാരും 19ന് ആലപ്പുഴയിൽ നടക്കുന്ന കമീഷൻ സിറ്റിങ്ങിൽ ഹാജരാകണം.
നിർധന രോഗികൾക്ക് ചികിത്സക്ക് തടസ്സമുണ്ടാകാതിരിക്കാൻ സമരക്കാർ ശ്രദ്ധിക്കുന്നത് അഭികാമ്യമാണെന്നും കമീഷൻ ഉത്തരവിൽ പറയുന്നു.
കെ.വി.എം ആശുപത്രി ജീവനക്കാർ നൽകിയ പരാതിയിലാണ് നടപടി. നേരത്തേ തൊഴിലാളി നേതാക്കൾ നൽകിയ പരാതി ജില്ല ലേബർ ഒാഫിസർക്ക് കമീഷൻ കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.