കോഴിക്കോട്: വലിയങ്ങാടിയിലെ തിരക്കേറിയ പകലുകളിൽ നോമ്പുകാലത്തും പതിവുപോലെ കഠിന്വാധ്വാനത്തിലാണ് തൊഴിലാളികൾ. അങ്ങാടിയിലെ കടകളിലും ഗോഡൗണുകളിലും നിന്നുള്ള ചരക്കുകൾ ലോറികളിൽ കയറ്റുന്നതും ഉന്തുവണ്ടികളിൽ പാളയത്തേക്കും ബസ്സ്റ്റാൻഡുകളിലേക്കും എത്തിക്കുന്നതും ഇവരാണ്.
വിവിധ സെക്ഷനുകളിലായി ജോലിചെയ്യുന്ന രണ്ടായിരത്തോളം തൊഴിലാളികളിൽ മുസ്ലിം വിഭാഗത്തിൽപെട്ട 90 ശതമാനം പേരും നോമ്പനുഷ്ഠിക്കുന്നവരാണ്.
മുമ്പ് വലിയങ്ങാടിയിൽ അധ്വാനിക്കുന്നവരിൽ വ്രതമെടുക്കുന്നവർ കുറവായിരുന്നു. ഇന്നിപ്പോൾ ഭൂരിഭാഗവും അത്താഴം കഴിച്ച് നോെമ്പടുത്താണ് ജോലിക്കെത്തുന്നത്. തൊഴിലാളികളുടെ ശാരീരിക ശേഷി വർധിച്ചതിനൊപ്പം വ്രതം നല്ലതാണെന്ന വിശ്വാസം വളർന്നതും ഇതിന് കാരണമാണ്. എത്ര ക്ഷീണിച്ച അവസ്ഥയിലും ഭാരം തലയിലേറ്റുേമ്പാഴും നോമ്പ് ഇവർക്ക് ഒട്ടും ഭാരമാവാറില്ല.
റമദാനിെൻറ തുടക്കത്തിൽ പാളയത്തേക്ക് വണ്ടിയുമായി ഒരു തവണ പോകുേമ്പാഴേക്കും ക്ഷീണം അനുഭവപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ എല്ലാം ശീലമായെന്ന് ട്രോളി തൊഴിലാളികളായ പള്ളിക്കണ്ടി ടി.ടി. സാലിഹ് (50), ചക്കുംകടവ് എം.കെ. ആലി (43) എന്നിവർ പറഞ്ഞു. മഴപെയ്ത് തുടങ്ങിയത് രാവിലെ മുതൽ വൈകുന്നേരം വരെയൊക്കെ നീളുന്ന കഠിനാധ്വാനത്തിനിടെ ആശ്വാസം പകരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.