കോഴിക്കോട്: ആഭ്യന്തര വകുപ്പിന് കീഴിലെ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികളിൽ ശാസ്ത്രീയ പരിശോധനക്കുള്ള തൊണ്ടിമുതലുകൾ െകട്ടിക്കിടക്കുന്നു. കേസുകളുടെ എണ്ണം വർധിച്ചതിന് ആനുപാതികമായി കൂടുതൽ ലാബുകൾ ഒരുക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കാക്കനാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലാബുകളുള്ളത്. ഇതിൽ കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം ജില്ലകളിലെ കേസുകളെത്തുന്ന കോഴിക്കോട് ലാബിൽ മാത്രം പതിനായിരത്തിലേറെ തൊണ്ടിമുതലാണ് കെട്ടിക്കിടക്കുന്നത്. 2016ൽ പരിശോധനക്കെത്തിച്ചവ വരെ ഇതിൽ ഉൾപ്പെടും.
തിരുവനന്തപുരം, കാക്കനാട് ലബോറട്ടറികളുടെ സ്ഥിതിയും വിഭിന്നമല്ല. ഇവിടങ്ങളിലും പ്രമാദ കേസുകളിലെ ഉൾപ്പെടെ തൊണ്ടിമുതലുകൾ പരിശോധന കാത്ത് കിടപ്പാണ്. മയക്കുമരുന്ന് കേസുകളിൽ അന്വേഷണം ൈവകുന്നതിനെതിരെ ഹൈകോടതിയിൽനിന്ന് പൊലീസിന് പഴി കേൾക്കേണ്ടിവരുന്നതിെൻറ കാരണവും തൊണ്ടിമുതലുകളുടെ ശാസ്ത്രീയ പരിശോധന ഫലം ലാബുകളിൽനിന്ന് കിട്ടാൻ വൈകുന്നതാണ്.
തൊണ്ടിമുതലുകളുടെ ശാസ്ത്രീയ പരിശോധനഫലം വൈകുന്നത് കേസേന്വഷണത്തെ ബാധിക്കുന്നതിന് കൂടത്തായി കൊലപാതക പരമ്പര കേസടക്കം തെളിവാണ്. ആത്മഹത്യകളിൽ ആന്തരാവയവങ്ങൾ, കൊലപാതകങ്ങളിലും ബലാത്സംഗങ്ങളിലും രക്തക്കറ, മറ്റുള്ളവ ഉൾപ്പെടെ പരിശോധിച്ചുള്ള തെളിവുശേഖരണം, ലഹരി കേസുകളിൽ മയക്കുമരുന്നുകളുടെ ഇന, വീര്യ പരിശോധന തുടങ്ങിയവയാണ് ഇവിടങ്ങളിൽ നടക്കുന്നത്.
മയക്കുമരുന്നുകളുടെ വകഭേദങ്ങളിൽ ഗവേഷണം നടത്തി ഇവകൂടി നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രാപിക് സബ്സ്റ്റാൻസസ് ആക്ടിൽ (എൻ.ഡി.പി.എസ്) ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കേണ്ട ചുമതല നിർവഹിക്കാനും നിലവിലെ സാഹചര്യത്തിൽ ലബോറട്ടറികൾക്കാവുന്നില്ല. ജീവനക്കാരുടെ എണ്ണക്കുറവ് പരിഹരിക്കാൻ കരാർ വ്യവസ്ഥയിൽ 30 പേരെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ആക്ഷേപമുയർന്നിട്ടുണ്ട്. അത്യധികം രഹസ്യ സ്വഭാവമുള്ളതും നൈതിക പ്രാധാന്യമുള്ളതും കോടതിയിലൂടെ വരുന്ന തൊണ്ടിമുതലുകളും പരിശോധിക്കുന്നതിന് കരാർ ജീവനക്കാരെ നിയോഗിക്കുന്നതിലെ യുക്തിയാണ് േചാദ്യം ചെയ്യുന്നത്. പ്രമാദ കേസുകൾ അട്ടിമറിക്കെപ്പടാൻ സാധ്യതയുണ്ടെന്നും വിമർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.