ആലപ്പുഴ: അനധികൃത നിർമാണം സംബന്ധിച്ച നിയമലംഘനത്തിൽ സർക്കാർ ഇളവ് ചെയ്ത പിഴത ്തുകയായ 34 ലക്ഷം രൂപ ആലപ്പുഴ നഗരസഭയിൽ ഒടുക്കി മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥ തയിലുള്ള ലേക്പാലസ് റിസോർട്ട്. അനധികൃത നിർമാണങ്ങൾക്ക് പിഴയും നികുതിയുമായി 1.17 കോടി ഈടാക്കണമെന്ന ആലപ്പുഴ നഗരസഭ തീരുമാനം തള്ളി 34 ലക്ഷം അടച്ചാൽ മതിയെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ, ഇത് അംഗീകരിക്കേണ്ടെന്ന് നഗരസഭ തീരുമാനിച്ചതിന് പിന്നാലെയാണ് ലേക്പാലസ് റിസോർട്ട് സർക്കാർ നിശ്ചയിച്ച പിഴ വെള്ളിയാഴ്ച അടച്ചത്. കെട്ടിടം ക്രമവത്കരിക്കാനുളള നടപടികളുമായി മുന്നോട്ടുപോകാനും തദ്ദേശ ഭരണവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിെൻറ
ഉത്തരവിൽ പറയുന്നു. എന്നാൽ, നഗരസഭ നിശ്ചയിച്ച പിഴത്തുക മുഴുവൻ ലേക് പാലസിൽനിന്ന് ഇടാക്കുമെന്ന് നഗരസഭ ചെയർമാൻ തോമസ് േജാസഫ് വ്യക്തമാക്കി. റിസോർട്ടിലെ അനധികൃത നിർമാണം സംബന്ധിച്ച് പരിശോധന നടത്തിയ നഗരസഭ 2017ൽ 2.71കോടി പിഴ നിശ്ചയിച്ചിരുന്നു. ഇതുസംബന്ധിച്ച് ആരോപണമുയർന്ന പശ്ചാത്തലത്തിൽ 2019ൽ വീണ്ടും പരിശോധന നടത്തി പിഴ തുക 1.17 കോടിയായി ചുരുക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ലേക്പാലസ് ഉടമകളായ വാട്ടർ വേൾഡ് കമ്പനി സർക്കാറിന് പരാതി നൽകുകയും അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം നഗരസഭ റീജനൽ ജോയൻറ് ഡയറക്ടർ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ നഗരസഭ നിശ്ചയിച്ച പിഴ തുക കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി 34 ലക്ഷം രൂപ ഈടാക്കി നിർമാണം ക്രമവത്കരിക്കാനും നിർദേശിച്ചു.
ഉത്തരവ് നടപ്പാക്കാൻ നഗരസഭക്ക് നിർദേശവും നൽകിയിട്ടുണ്ട്. എന്നാൽ, നഗരസഭയുടെ തീരുമാനത്തിൽ ഇടപെടാൻ സർക്കാറിന് അവകാശമിെല്ലന്നും അതിനാൽ 1.17കോടി ലേക്പാലസ് റിസോർട്ട് അടക്കണമെന്നും നഗരസഭ കൗൺസിൽ നിലപാടെടുത്തു.
ഇതിന് പിന്നാെലയാണ് ലേക്പാലസ് അധികൃതർ സർക്കാർ ഉത്തരവിൽ പറയുന്ന പിഴ മുഴുവൻ ഒടുക്കിയത്. എന്നാൽ, സർക്കാർ ഉത്തരവിനെ രൂക്ഷമായി വിമർശിച്ച നഗരസഭ ചെയർമാൻ 1.17 കോടി ലേക്പാലസിൽനിന്ന് ഇടാക്കുമെന്ന് ആവർത്തിച്ചു. സർക്കാറുമായി യുദ്ധത്തിന് ഇല്ലെന്നും 16ന് ചേരുന്ന കൗൺസിൽ തുടർനടപടി തീരുമാനിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.