കോട്ടയം: ലക്ഷദ്വീപിലെ കേന്ദ്രനയം മാറ്റണമെന്നും വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്നും ജനപക്ഷം നേതാവ് പി.സി. ജോർജ്. അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നില്ല. ഗുണ്ട ആക്ട് പോലെയുള്ള ചിലതിൽ മാത്രമാണ് എതിരഭിപ്രായം ഉള്ളതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സാമ്പത്തികമായി നിശ്ചിതവരുമാനത്തിൽ താഴെയുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ളവർക്ക് ആനുകൂല്യം നൽകണം. ഇപ്പോൾ മുസ്ലിംകൾക്ക് നൽകുന്ന ആനുകൂല്യം തുടരുകയും മറ്റു വിഭാഗങ്ങൾക്ക് അർഹത നോക്കി കൊടുക്കുകയും വേണം. സാമുദായിക പരിഗണനക്കൊപ്പം സാമ്പത്തിക പരിഗണനയും നൽകണമെന്നും ജോർജ് പറഞ്ഞു.ലക്ഷദ്വീപ്: സർവകക്ഷി യോഗം വിളിക്കണം -പി.സി. ജോർജ് -(A)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.