ലക്ഷദ്വീപ്​: പ്രചാരണങ്ങൾക്ക്​ പിന്നിൽ ​കമ്യൂണിസ്​റ്റ്​, മുസ്​ലിം ലീഗ്​, ജിഹാദി ഗ്രൂപ്പുകൾ -അബ്​ദുല്ലക്കുട്ടി

കോഴിക്കോട്​: ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റർക്കും കേന്ദ്ര ബി.ജെ.പി സർക്കാറിനുമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണെന്ന്​ ബി.ജെ.പി നേതാവ്​ എ.പി അബ്​ദുല്ലക്കുട്ടി. ദ്വീപിൽ കിണഞ്ഞ്​ ശ്രമിച്ചിട്ടും രാഷ്​ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ് ജിഹാദി ഗ്രൂപ്പുകളാണ് പ്രചാരണങ്ങൾക്ക്​ പിന്നില്ലെന്നും അബ്​ദുല്ലക്കുട്ടി ഫേസ്​ബുക്ക്​ പോസ്റ്റിൽ ആരോപിച്ചു. പുതിയ അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ പട്ടേൽ ഗുജറാത്തുകാരനാണ് എന്നതാണ്​ ഇവരുടെ പ്രചരണം. അത് എങ്ങിനെയാണ് കുറ്റമാകുന്നതെന്നും അബ്​ദുല്ലക്കുട്ടി ചോദിച്ചു.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ ​പൂർണ്ണ രൂപം

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര ബി ജെ പി സർക്കാറിമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണ് ഇതിന്‍റെ പിന്നിൽ ലക്ഷദ്വീപിൽ കിണഞ്ഞ്ശ്രമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായകമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ്ജിഹാദി ഗ്രൂപ്പുകളാണ്കഥയറിയാതെ കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്തത് ഒട്ടും ശരിയായില്ല.പുതിയ അഡ്മിനിസ്റ്റേറ്റർ പ്രഫുൽ പട്ടേൽ ഗുജ്റാത്ത് കാരനാണ് എന്നാണ്ഇവരുടെ പ്രചരണം അത് എങ്ങിനെയാണ് കുറ്റമാകുന്നത് ? മുമ്പ് കോൺഗ്രസ്സിന്റെ കാലത്ത് IAS , IPS ഉദ്യോഗസ്ഥരായിരുന്നു ഭരണാധികാരികളായി നിയമിച്ചുകൊണ്ടിരുന്നത്. മോദിജി,അതിന് ഒരു മാറ്റം വരുത്തി ബ്യൂറോക്രാറ്റുകൾക്ക് പകരം ബഹുജന നേതാവ് അതാണ് പ്രഫുൽ പട്ടേൽ സ്ഥലം MPക്കും, ദ്വീപ് അടക്കിഭരിച്ച ചില കരാർ ലോഭിക്കും , അഴിമതിക്കാർക്കും ഈ അഡ്മിനിസ്റ്റേറെ തീരെ ദഹിച്ചിട്ടില്ല.

അദ്ദേഹം അവിടെ ചാർജെടുത്ത് ഒരാഴ്ചക്കുളിൽ "ക്ലീൻ ലക്ഷദ്വീപ് " പദ്ധതി നടപ്പിലാക്കി കുട്ടികളും , സ്ത്രീകളും, മുതിർന്നവരും, പങ്കെടുത്ത ആ പദ്ധതി വൻ വിജയയമായിരുന്നു. മാലിന്യ കൂമ്പരങ്ങളെല്ലാം കത്തിചമ്പലായി. ഈ ഒരറ്റ പരിപാടി കൊണ്ട് ദ്വീപ് വാസികളുടെ മനം കവർന്ന നേതാവാണ് പ്രഫുൽ പട്ടേൽ. 100 % മുസ്ലിംങ്ങൾ ഉള്ള ദ്വീപിൽ പട്ടേൽജി മദ്യം കൊണ്ടുവന്നു എന്നാണ് ഇവരുടെ വാദം. ഇത് പച്ചകള്ളമാണ്.ബംങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്ക് മദ്യം നൽകാം എന്ന് തീരുമാനിച്ചത് pm സയ്ദ് സാഹിബിന്റെ -കോൺഗ്രസ്സ് ഭരണകാലത്താണ്മാംസം നിരോധിച്ചു. എന്നതാണ് മറ്റൊന്ന്. അത് ശരിയാണ്. സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ മാസം വേണ്ട എന്ന് തീരുമാനിച്ചു. വിഭ്യാസ രംഗത്ത് ഉള്ള വിദഗധരുടെ അഭിപ്രായം മാനിച്ചാണ് ഇത് ചെയ്തത്

ബീഫ് മാത്രമല്ലല്ലോ മാംസാഹാരം ചിക്കനും, മട്ടനും, പെടുമല്ലൊ? പിന്നെ ഗുണ്ടാ നിയമം നടപ്പിലാക്കി എന്നാണ് ആരോപണം. അതും ശരിയാണ് പാർലിമെന്റ് അംഗത്തിന്റെ ആഹ്വാനം കേട്ട് കുറച്ചാളുകൾ ഗുജ്റാത്ത് കാരൻ ഗോബാക്ക് എന്ന് മുദ്രാവാക്യം വിളിച്ച്.. സെക്രട്ടറിയേറ്റ് അക്രമിച്ചു. കലക്ടറേഘെരാവോ ചെയ്തു

അവരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാന്റ് ചെയ്തു. ഇതിനൊക്കെ അഡ്മിനിസ റ്റേറ്ററെ ഭീകരനായി ചിത്രീകരിക്കുന്നതിൽ എന്തർത്ഥം! മറ്റൊരു സംഗതി ബിൽഡിംങ്ങ് റൂൾസ്, ലാന്റ് അക്വസേഷൻ നടപടികളിൽ നിയമ നിർമ്മാണം നടത്താൻ പോകുന്നു എന്നാണ് ഇതിൽ അല്പം യുക്തിയും, സത്യവും ഉണ്ട്. ഈ കാര്യത്തിൽ പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം ആരാഞ്ഞിട്ടുണ്ട് ഇങ്ങനെ ദ്വീപു ജനതയുടെ അഭിപ്രായം ആരായുന്നത് ചരിത്രത്തിൽ ആദ്യമായാണ്. മോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്. അത് ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് ഡെസ്സ്റ്റിനേഷൻ ആക്കി മാറ്റുക എന്നതാണ്. അതിന്‍റെ ഭാഗമായി 240 കോടി രൂപയ്ക്ക് അഗത്തി എയർപ്പോർട്ടിനെ വികസിപ്പിക്കും സ്ഥലമെടുക്കുമ്പോൾ ചില സ്വകാര്യ റിസോർട്ടുകൾ പൊളിക്കേണ്ടിവരും. കവരിത്തി തലസ്ഥാനത്തെ സ്മാർട്ട് സിറ്റിയാക്കാൻ റോഡുകൾ വീതികൂട്ടേണ്ടിവരും.

ലക്ഷദ്വീപിൽ മനോഹര കാഴ്ച ബീച്ചുകളാണ് അവിടെയുളള അനധികൃത കൈയേറ്റങ്ങൾ ആദ്യം തന്നെ പൊളിപ്പിച്ചു മത്സ്യതൊഴിലാളികൾക്ക് പകരം നല്ല സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചിട്ടുമുണ്ട്. ഇതൊക്കെയാണ്‌ യാതാർത്ഥ്യം. ഇത് ദ്വീപ് വാസികൾക്ക് നല്ലത് പോലെ അറിയാം. ദ്വീപിനെതിരെ കേരളത്തിലിരുന്ന് കാര്യമറിയതെ പ്രസ്താവനകൾ ഇറക്കുന്ന കമ്മ്യൂണിസ്റ്റ്‌ - കോൺഗ്രസ്സ് - ലീഗ് നേതാക്കളുടെ സമീപനം ശാന്തിയും, സമാധാനത്തോടെ ജീവിക്കുന്ന ദീപ് വാസികളെ ആശങ്കയിലാക്കി മുതലെടുപ്പിനാണ്. ദ്വീപിലെ ജനങ്ങൾ എന്നും ദേശീയധാരയിൽ ഇഴുകി ഉയർന്ന് ജീവിച്ച നല്ല ഭാരതീയരാണ്. നിങ്ങളുടെ കുത്തിതിരിപ്പ് രാഷ്ട്രീയം ഇവിടെ വിലപ്പോകില്ല. ഇന്ന് ദീപിലെ ബി ജെ പി പ്രവർത്തക യോഗം വെർച്ചലായി ചേന്നു. പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജിയും പ്രഭാരി എന്ന നിലയിൽ ഞാനും പങ്കെടുത്തു അസത്യ പ്രചരണത്തെ അപലപിച്ചു

Tags:    
News Summary - Lakshadweep: Communist, Muslim League, Jihadi groups behind campaigns - Abdullakutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.