കോഴിക്കോട്: ഒന്നാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ. അനിൽകുമാർ ലക്ഷദ്വീപിലെ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയായി നിയമിതനായി. ഈ മാസം 17ന് അദ്ദേഹം ലക്ഷദ്വീപിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയായി ചുമതലയേൽക്കും.
2000 ജൂലൈയിൽ കൂത്തുപറമ്പ് മുൻസിഫായി ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ച അനിൽകുമാർ കുമാർ വടക്കൻ പറവൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ മുൻസിഫായും ആറ്റിങ്ങൽ, കോട്ടയം എന്നിവിടങ്ങളിൽ മജിസ്ട്രേറ്റായും പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായും പ്രവർത്തിച്ചു. ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. നിയമത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ഭാര്യ: ഡോ. ആർ. ഷീല നാഥ് (കോഴിക്കോട് ബീച്ച് ആശുപത്രി അനസ്തേഷ്യ വിഭാഗം). എം.ബി.ബി.എസ് വിദ്യാർഥികളായ ദേബ ബ്രത്, ദേബ പ്രിയ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.