കോട്ടയം: ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിലെ (എസ്.എം.ഇ) ക്ലാസ് മുറിയിൽ യുവാവ് തീകൊളുത്തികൊന്ന കെ. ലക്ഷ്മിക്ക് (21) വാർഷിക പരീക്ഷാഫലം വന്നപ്പോൾ ഓന്നാംസ്ഥാനം. മൂന്നാംവർഷത്തെ ഫലമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഫിസിയോതെറപ്പി നാലാംവർഷ വിദ്യാർഥിയായിരുന്ന ലക്ഷ്മി
ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണകുമാറിെൻറയും ഉഷ റാണിയുടെയും മകളാണ്. രണ്ടാംവർഷ പരീക്ഷയിൽ രണ്ടാംസ്ഥാനമായിരുന്നു ഈ മിടുക്കിക്ക്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് കോളജിലെ വിദ്യാർഥിയായിരുന്ന ആദർശ് പ്രണയാഭ്യാർഥന നിരസിച്ചതിന് ക്ലാസിൽ അതിക്രമിച്ചുകയറി ലക്ഷ്മിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ലക്ഷ്മി കൊല്ലപ്പെട്ട ക്ലാസ് മുറി ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.