കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപത വിവാദ ഭൂമിയിടപാടില്‍ ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ 13 കേന്ദ്രങ്ങളിൽ നടത്തിയ െറയ്ഡിൽ നിർണായക വിവരങ്ങൾ ലഭിച്ചതോടെയാണ് നടപടി.
കോടികളുടെ കള്ളപ്പണ ഇടപാടുകളടക്കം നടന്നതായാണ് ആദായനികുതിവകുപ്പിെൻറ പ്രാഥമിക നിഗമനം. ഇതിനുപുറമെ ഇടപാട് സംബന്ധിച്ച കണക്കുകളിൽ പൊരുത്തക്കേടുകളും കണ്ടെത്തി. റെയ്ഡിൽ ലഭിച്ച രേഖകളും മറ്റും േക്രാഡീകരിക്കുകയാണെന്നും ഇതിനുശേഷമാവും അന്വേഷണം സഭാതലത്തിലേക്ക് വ്യാപിപ്പിക്കുകയെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ പ്രതികരിച്ചു.
ഭൂമി വിറ്റ ഇലഞ്ഞിക്കല്‍ ജോസ്, ഇടനിലക്കാരായ എം.കെ. ഷംസു, സാജു വര്‍ഗീസ് കുന്നേല്‍ എന്നിവരുടെ വീടുകളിലും ഒാഫിസുകളിലുമാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. ഇവരുടെ മൊഴികളില്‍ വൈരുധ്യം ഉള്ളതിനാല്‍ കൂടുതല്‍ പരിശോധന വരും ദിവസങ്ങളില്‍ നടന്നേക്കുമെന്നും സൂചനയുണ്ട്.
കോട്ടപ്പടി, കാക്കനാട്, കോതമംഗലം എന്നിവിടങ്ങളിൽ നടത്തിയ ഇടപാടുകളിലാണ് കള്ളപ്പണം ഉപയോഗിച്ചതായി ആദായ നികുതിവകുപ്പ് സംശയിക്കുന്നത്. ഇവിടങ്ങളിൽ രേഖകളില്‍ കാണിച്ചതിലും കൂടുതല്‍ തുകക്കാണ് ഇടപാടുകള്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഭൂമിയിടപാട് വിവാദമായ സാഹചര്യത്തിൽ വത്തിക്കാൻ ഇടപെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയിൽനിന്ന് അതിരൂപത ഭരണച്ചുമതല പാലക്കാട് ബിഷപ് മാർ േജക്കബ് മനത്തോടത്തിന് നൽകിയിരുന്നു.
പ്രതിസന്ധികളിൽ ഒത്തുതീർപ്പടക്കമുള്ളവ മുന്നിൽ കണ്ട് ഭൂമിവിവാദമടക്കം വിശദമായി പഠിക്കാനും സ്വതന്ത്ര സമിതിയെ നിയോഗിച്ച് റിപ്പോർട്ട് നൽകാനുമാണ് മനത്തോടത്തിെന ചുമതലപ്പെടുത്തിയത്.
എന്നാൽ, ആദായനികുതി റെയ്ഡ് വന്നതോടെ ഒത്തുതീർപ്പുകളിൽ പ്രശ്നം പിടിച്ചുനിർത്താനാവില്ലെന്ന അവസ്ഥയായി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അതിരൂപത നടത്തിയ ആഭ്യന്തര അന്വേഷണത്തിലും ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേട് കണ്ടെത്തിയിരുന്നു.
എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിന് സമീപമുള്ള അതിരൂപതയുടെ 28.1 സെൻറും തേവരയിലെ 8.5 സെൻറുമാണ് വില്ക്കാന് ശ്രമിച്ചത്. കോതമംഗലം സ്വദേശി ജോസ് കുര്യന് എട്ട് കോടിക്ക് ഈ രണ്ട് വസ്തുവും വാങ്ങാൻ തീരുമാനിച്ചു. വിൽപന കരാറിൽ 2017ൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒപ്പുെവച്ചിരുന്നു. അതിരൂപതയുടെ കടം വീട്ടാൻ 27 കോടിക്ക് നഗരത്തിെല മൂന്ന് ഏക്കർ ഭൂമി വിറ്റെന്നാണ് ഒൗദ്യോഗിക ഭാഷ്യം. എന്നാൽ, ഇടപാടുമായി ബന്ധപ്പെട്ട് 60 കോടിയിലധികം വിനിമയം നടത്തിെയന്നും കള്ളപ്പണ ഇടപാട് നടന്നുവെന്നും ആരോപണമുയർന്നു. ഇടപാടിനെ തുടർന്ന് മുഴുവന്‍ പണവും സഭക്ക് കൈമാറാന്‍ കഴിയാതെ വന്നതോടെ സാജുവിെൻറ ഇടനിലയില്‍ ഇലഞ്ഞിക്കല്‍ ജോസ് കുര്യെൻറ ഉടമസ്ഥതയിലുള്ള കോട്ടപ്പടിയിലെ 25 ഏക്കര്‍ സഭക്ക് കൈമാറി. ആറര കോടി രൂപ ഇതിനായി രേഖകളിലൂടെ സഭ വീണ്ടും നല്കി. ഒമ്പത് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപ രേഖയില്ലാതെയും നല്കി. സഭ അന്വേഷണസംഘം ഇക്കാര്യം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.