കൊച്ചി: ഭൂമിവിവാദത്തിൽ ഉലയുന്ന സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിൽ ബലപരീക്ഷണത്തിനൊരുങ്ങി കർദിനാൾ പക്ഷവും. കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജിക്ക് സമ്മർദമേറുന്നതിനിടെ ഞായറാഴ്ച കർദിനാൾ ജോർജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവർ സംഘടിച്ചെത്തി അരമനക്ക് മുന്നിൽ വിശ്വാസിസംഗമം നടത്തി. സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് രാജിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നടപടികൾ മുഴുവൻ എടയന്ത്രത്തിെൻറ അറിവോടെയാണ് എന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
‘ഞാൻ സഭാ തലവനൊപ്പം’, ‘വിമത വൈദികരെ സഭയിൽനിന്ന് പുറത്താക്കുക’, ‘ഫാ. കുര്യാക്കോസ് മുണ്ടാടെൻറ ഗുണ്ടായിസം അവസാനിപ്പിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് മറൈൻ ഡ്രൈവിൽനിന്ന് പ്രകടനമായാണ് വിശ്വാസികൾ അരമനക്ക് മുന്നിലേക്ക് എത്തിയത്. ഇന്ത്യൻ കാത്തലിക് ഫോറം പ്രസിഡൻറ് മെൽബിൻ മാത്യു ഉദ്ഘാടനം ചെയ്ത സംഗമത്തിൽ രാഹുൽ ഇൗശ്വറും സംസാരിച്ചു. ഫോറം ജനറൽ സെക്രട്ടറി കെന്നടി കരിമ്പുംകാലായിൽ മുഖ്യപ്രഭാഷണവും വി.വി. അഗസ്റ്റിൻ ആമുഖപ്രസംഗവും നടത്തി.
ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ ആലഞ്ചേരി സ്ഥാനത്യാഗം ചെയ്ത് അന്വേഷണം നേരിടമെന്നാവശ്യപ്പെട്ട് അതിരൂപതയിലെ വൈദികർ കഴിഞ്ഞദിവസം യോഗം ചേർന്ന് പ്രമേയം പാസാക്കിയിരുന്നു. വിഷയം മാർപാപ്പയെയും സിനഡിനെയും ധരിപ്പിക്കണമെന്നാവശ്യപ്പെട്ട് വൈദികർ രൂപത ആസ്ഥാനത്ത് എത്തി പ്രമേയം കൈമാറുകയും ചെയ്തു. ഇതിനോട് ആലഞ്ചേരി പ്രതികരിച്ചിട്ടില്ല. കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് േകെസടുത്തിട്ടുമില്ല. ഇൗ സാഹചര്യത്തിൽ പരാതിക്കാർ കോടതിയലക്ഷ്യഹരജി നൽകാൻ ഒരുങ്ങുകയാണ്. ഇതര സഭ അധ്യക്ഷന്മാർ പ്രശ്നത്തിൽ ഇടപെട്ട് ഒത്തുതീർപ്പിന് വഴികൾ േതടുന്നുമുണ്ട്. ഇതിനിടെയാണ് സഹായമെത്രാനെ പ്രതിക്കൂട്ടിൽ നിർത്തി തിരിച്ചടിക്കാനും പിടിച്ചുനിൽക്കാനും ആലേഞ്ചരി പക്ഷം രംഗത്തിറങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.