മൂന്നാര്‍: വൈദ്യുതി മന്ത്രി എം.എം. മണിയും ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രനും കൈയേറ്റക്കാരാണെന്ന് സി.പി.െഎ സംസ്ഥാന കൗൺസിൽ അംഗം മാത്യു വർഗീസ്. ഹര്‍ത്താലിൽനിന്ന് വിട്ടുനിന്നതിെൻറ പേരിൽ സി.പി.ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ച് മൂന്നാര്‍ ഡിവൈ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്‍കിടക്കാര്‍ കൈയടക്കിവെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കര്‍ഷകരെ മുന്‍നിര്‍ത്തി തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണ്.
ഭൂമി സംരക്ഷിക്കാന്‍ റവന്യൂ മന്ത്രിയും ഉദ്യോഗസ്ഥരും നടത്തുന്ന നീക്കം മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ ഇല്ലാതാക്കുന്നു. ഇത്തരം നീക്കങ്ങള്‍ സി.പി.ഐയുടെ നേതൃത്വത്തില്‍ ചെറുക്കും. ഇവരുടെ കള്ളത്തരങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും കൈയേറ്റവും കൈയേറ്റം സംരക്ഷിക്കലും ഒരുപോലെ കുറ്റകരമാണ്. സി.പി.ഐ വോട്ട് വാങ്ങി വിജയിച്ച ഇരുവരും തങ്ങളുടെ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും മാത്യു വര്‍ഗീസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.