തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയില്ലാത്ത മുഴുവൻ ആദിവാസികൾക്കും ഒമ്പത് മാസത്ത ിനകം ഭൂമി നൽകുമെന്നും ഇതോടെ ആദിവാസി ഭൂ പ്രശ്നം പൂർണമായി പരിഹരിക്കുമെന്നും മന്ത ്രി എ.കെ. ബാലൻ നിയമസഭയെ അറിയിച്ചു.
10,000ത്തിേലറെ കുടുംബങ്ങൾക്കാണ് ഭൂമി നൽകേണ്ടത്. 14,930 ഏക്കർ വനഭൂമി ലഭ്യമാണ്. ഇതിൽ 8,000 ഏക്കറാണ് വാസയോഗ്യം. അതിൽ 6000ത്തോളം ഏക്കർ നൽകാനാകും. ഇതോടെ ആദിവാസി ഭൂമിപ്രശ്നം പരിഹരിക്കുന്ന ആദ്യ സംസ്ഥാനം കേരളമാകും. മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം ഉടൻ വിളിക്കുമെന്നും ബി.ഡി. ദേവസിയുടെ സബ്മിഷന് മറുപടി നൽകി. പ്രളയത്തിന് ശേഷം ആനക്കയം ട്രൈബൽ കോളനി നിവാസികൾ കോളനിയിലേക്ക് മടങ്ങിയിട്ടില്ല. അവിടെ അപകട ഭീഷണിയില്ല. അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനർഹമായി റേഷൻ ആനുകൂല്യം വാങ്ങിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. അനർഹമായി വാങ്ങിയ റേഷൻ സാധനങ്ങളുടെ തുക തിരിച്ചുപിടിക്കും. ഗുരുതര രോഗമുള്ള കുടുംബങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യം നൽകുെമന്നും എം. രാജഗോപാലിെൻറ സബ്മിഷന് മന്ത്രി പി. തിലോത്തമൻ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.