പാപ്പിനിശ്ശേരി: ഡേറ്റാബാങ്കിൽപെട്ട സ്ഥലം ഒഴിവാക്കാമെന്ന പേരിൽ ചില ബ്രോക്കർമാർ ജനങ്ങളിൽ നിന്നു പണം തട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ. ഇത്തരം ഇടനിലക്കാരുടെ കെണിയിൽ ജനങ്ങൾ അകപ്പെടാതിരിക്കാൻ ജാഗ്രത കാണിക്കണമെന്ന് പാപ്പിനിശ്ശേരി കൃഷി ഓഫിസർ കെ.കെ. ആദർശ് അറിയിച്ചു. ഡേറ്റാങ്കിൽനിന്നും ഭൂമി ഒഴിവാക്കിക്കിട്ടാൻ നൂറു രൂപ അക്ഷയ വഴി അടച്ചു ഓൺലൈൻ അപേക്ഷ നൽകിയാൽ മതിയാകും.
വയൽ ഭൂമിയോ വെള്ളക്കെട്ടുളള ഭൂമിയോ ചിറ പ്രദേശമോ ഒഴികെയുള്ള സ്ഥലത്താണ് അനുമതി നൽകുന്നത്. ഒരു കാരണവശാലും ഡേറ്റാങ്കിൽ ഉൾപ്പെട്ട മേൽപറഞ്ഞ സ്ഥലങ്ങൾ വീട് വെക്കാനായി ആരും വാങ്ങരുതെന്നും അനുമതി കിട്ടില്ലെന്നും കൃഷി ഓഫിസർ പറഞ്ഞു. ഡേറ്റാങ്കുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ആ വ്യക്തി നേരിട്ട് കൃഷിഭവനിൽ എത്തിയാൽ ആവശ്യമായ ഉപദേശം ലഭിക്കും. സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് പാപ്പിനിശ്ശേരി പഞ്ചായത്ത് മെംബർ പി.പി. മാലിനിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.